0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.4K

കൊടുത്തവളെ കണ്ടാൽ ശരീരം അനുസരണക്കേട് കാണിക്കും.. ഞാൻ പ്രണയം കൊണ്ടു വിറച്ചു.. എന്റെ കണ്ണുകൾ വല്ലാതെ തുടിച്ചു.. അവളുടെ ചെഞ്ചുണ്ടുകൾ ഒരിക്കൽ കൂടി സ്വന്തം ആക്കാൻ ഞാൻ കൊതിച്ചു.. എന്തോ ഭാഗ്യത്തിന് എന്റെ ശരീരം വേണ്ടാതീനം കാണിക്കുന്നതിന് മുമ്പ് അവൾ പിന്നിലേക്ക് മാറി.. ഞങ്ങൾ രണ്ട് പേരും നോർമൽ ആയി പെരുമാറാൻ തുടങ്ങി

'നിന്റെ മുടിയിൽ ഇപ്പോളും നല്ലപോലെ കളറുണ്ട്...'
ഞാൻ ആ നിമിഷത്തെ ഓക്വാർഡ് സിറ്റുവേഷൻ മറയ്ക്കാൻ അവളോട് സംസാരിച്ചു

'അറിയാം.. വീട്ടിൽ പോയി തല കഴുകിയാലേ മാറൂ...'
അവൾ മുടിയിൽ തഴുകി കൊണ്ടു പറഞ്ഞു

'പക്ഷെ നിനക്ക് ഈ കളർ ചേരുന്നുണ്ട്.. ഇപ്പോൾ കണ്ടാൽ കളർ ചെയ്ത പോലെ ഉണ്ട്...'
ഞാൻ അവളുടെ മുടിയെ കുറിച്ച് പറഞ്ഞു

'ആണോ...?
അവൾ ചിരിച്ചു കൊണ്ടു തിരിച്ചു ചോദിച്ചു

'യെസ്.. നീ ഇനി നേരെ വീട്ടിലേക്ക് ആണോ...?

'അതേ....'
അവൾ അതേയെന്ന് പറഞ്ഞു
പിന്നെ ഞങ്ങൾക്ക് ഇടയിൽ പിന്നെയും ഒരു നിശബ്ദത കടന്നു വന്നു. കാരണം ഞാൻ പെട്ടന്ന് അവളോട് വീട്ടിൽ ഇറക്കാമെന്ന് പറയാൻ വന്നതാണ്.. പക്ഷെ സൗഹൃദം കാണിച്ചു എന്ന് വച്ചു ഓവർ ആകേണ്ട എന്ന് ഉള്ളിൽ നിന്ന് മറ്റൊരു ഉൾവിളി വന്നതോടെ ആ ചോദ്യം ഞാൻ ചോദിക്കാതെ വിഴുങ്ങി.. പക്ഷേ അവൾക്ക് മനസിലായി. അതല്ലാതെ വേറെ എന്തെങ്കിലും ചോദിക്കാൻ ഞാൻ കിടന്ന് പരുമ്മി

'കൃഷ്ണയെ കണ്ടിരുന്നോ...?
പെട്ടന്ന് അതാണ് ചോദിച്ചത്.. അത്രയും നേരത്തെ ഓളം ആ ചോദ്യത്തിൽ അവളുടെ മുഖഭാവം മാറുന്നത് പോലെ മാറിയത് ഞാൻ കണ്ടു.. ഇഷാനിയോട് കൃഷ്ണയുടെ കാര്യം ചോദിക്കരുതായിരുന്നു.. അബദ്ധം

💬 Comments

View all comments