Chapter Title : റോക്കി 6 [സാത്യകി] [Climax]
പറ്റി പോയി.. ഇനി പറഞ്ഞിട്ട് കാര്യമില്ല..
'ഇല്ല..'
മുഖത്ത് താല്പര്യം ഇല്ലാത്ത ഭാവത്തിൽ അവൾ പറഞ്ഞു
'ഞാൻ പോവാ...'
ഒരു ചിരി വരുത്തിയിട്ട് അവൾ തിരിഞ്ഞു നടന്നു.. കൃഷ്ണയെ പറ്റി ചോദിക്കണ്ടായിരുന്നു. പക്ഷെ ചോദിച്ചു പോയി.. എന്നാലും കൃഷ്ണ എവിടെ പോയി എന്ന് ഞാൻ ആലോചിച്ചു.. കുറെ നേരം എന്റെ ഒപ്പം ഉണ്ടായിരുന്നു അവൾ. പെട്ടന്ന് കാണാതെ ആയി.. ഞാൻ ഒന്നൂടെ ആലോചിച്ചപ്പോൾ ഇഷാനി എന്റെ അടുത്ത് വന്നു കളർ എറിഞ്ഞപ്പോൾ തൊട്ട് അവളെ കാണാനില്ല എന്ന് ഞാൻ മനസിലാക്കി.. ഇനി അത് കൊണ്ടു അവൾ പോയതാകുമോ..? ഇടയ്ക്ക് വിളിച്ചു നോക്കിയിട്ടും ഫോൺ എടുത്തില്ല.. ഞാൻ പിന്നെയും ട്രൈ ചെയ്തു.. റിംഗ് ഉണ്ട്.. പക്ഷെ ഫോൺ അവൾ എടുത്തില്ല...
ഫോൺ എടുക്കാതെ കോളേജിന്റെ വേറൊരു മൂലയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു അവൾ.. കളർ കഴുകി കളഞ്ഞു ആ വഴി രാഹുൽ തനിയെ പോയപ്പോ ആണ് കണ്ണ് നിറച്ചു ഇരിക്കുന്ന അവളെ കണ്ടത്..
'നീ ഇവിടെ ഇരിക്കുവായിരുന്നോ..? ഞങ്ങൾ കരുതി നീ പോയെന്ന്..? വിളിച്ചിട്ട് എടുക്കുന്നില്ല എന്നവൻ പറഞ്ഞു....?
'ആഹ് ഒരു തലവേദന.. അതാ അവിടുന്ന് പോന്നെ...'
കൃഷ്ണ പെട്ടന്ന് അവൻ കാണാതെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
'എന്നിട്ട് തലവേദന കുറവുണ്ടോ..? എന്റേൽ വിക്സ് ഉണ്ട്...'
അവൻ ബാഗിൽ നിന്നും വിക്സ് എടുത്തു അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു.. കൃഷ്ണയ്ക്ക് തലവേദന ഒന്നും ഇല്ലായിരുന്നു എങ്കിലും അവൻ അങ്ങനെ ചെയ്തപ്പോ വേണ്ടെന്ന് പറഞ്ഞില്ല..
'ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങളുടെ കൂടെ അടിച്ചു പൊളിച്ചു നടന്നിട്ട് എന്ത് പറ്റി പെട്ടന്നൊരു
💬 Comments
View all comments