0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.4K

തലവേദന വരാൻ...?
അവൻ അവളുടെ അടുത്തിരുന്നു കൊണ്ടു ചോദിച്ചു

'അറിയില്ല.. പെട്ടന്ന് വന്നു...'
അവൾ അവന് മുഖം കൊടുക്കാതെ താഴേക്ക് നോക്കി ഇരുന്നു..

'ഇഷാനി അവന്റെ അടുത്ത് വന്നത് കൊണ്ട് ഉണ്ടായ തലവേദന ആണോ ഇത്...?
രാഹുൽ നേരിട്ട് അത് ചോദിക്കാൻ ഒട്ടും മടിച്ചില്ല

' അതൊന്നും അല്ല...'
കൃഷ്ണ ഒന്ന് പതറി

'പിന്നെ എന്തിനാ നീ ഇവിടെ ആരും കാണാതെ വന്നു കിടന്നു മോങ്ങുന്നത്..? ഒരു തലവേദന വന്നത് കൊണ്ടൊന്നും ആണെന്ന് എന്നോട് പറയല്ലേ..'

'സത്യം ആയും തലവേദന എടുത്തിട്ടാ..'
അവൾ വെറുതെ ആ കള്ളത്തരത്തിൽ മുറുകെ പിടിച്ചു

' ശരി. ഞാൻ വിശ്വസിച്ചു..'
അവൻ പറഞ്ഞു

'നീ വിശ്വസിക്കേണ്ട.. നീ ഒന്നും അല്ലേലും എന്നേ വിശ്വസിക്കില്ലല്ലോ.. അവളുടെ ആളല്ലേ നിങ്ങൾ എല്ലാം...'
കൃഷ്ണ പരിഭവത്തോടെ പറഞ്ഞു

'കണ്ടോ നിന്റെ വായിൽ നിന്ന് വന്നത്.. എനിക്ക് അറിയാമായിരുന്നു അവളാണ് കാരണമെന്ന്...'

' അതേ.. അവൾ തന്നെ ആണ്...'
കൃഷ്ണ ഒടുവിൽ വെട്ടിത്തുറന്നു പറഞ്ഞു

'അവളോട് നിനക്ക് എന്താ ഇത്ര പ്രശ്നം..? മറ്റേ ഇഷ്യൂ ഒക്കെ പണ്ടേ സോൾവ് ആയതല്ലേ.. നീതു അത് പറഞ്ഞ കൊണ്ടാണോ ഇപ്പൊ ഉള്ള പ്രശ്നം..?

'അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവില്ല..'

'അതെന്താ.. നീ പറഞ്ഞ പോലെ ഞാൻ അവളുടെ ടീം ആയത് കൊണ്ടാണോ..?
അവൻ കളിയാക്കുന്ന പോലെ ചോദിച്ചു

'അതേ.. നീ ഒക്കെ അവളുടെ ടീം തന്നെയാ..'
അവൾ മുഖം മെല്ലെ ഉയർത്തി പറഞ്ഞു

'റോക്കിയുടെ കാര്യത്തിൽ ഞാൻ അവളെ സപ്പോർട്ട് ചെയ്തിട്ടുണ്ട്.. അത് ശരിയാ... പക്ഷെ എന്ന് വച്ചു നീയും

💬 Comments

View all comments