0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.4K

എന്റെ ഫ്രണ്ട് അല്ലേ അവളെ പോലെ തന്നെ.. നിനക്ക് എന്താണെന്ന് വച്ചാൽ എന്നോട് പറഞ്ഞൂടെ..?

'പറഞ്ഞാൽ അവന്റെ കാര്യത്തിൽ നീ എനിക്ക് സപ്പോർട്ട് തരുമോ..? ഇല്ലല്ലോ..? നിങ്ങൾക്ക് എല്ലാം അവനും അവളും ഒന്നാകണം എന്നല്ലേ ഉള്ളു..?
കൃഷ്ണ അല്പം ദേഷ്യത്തോടെ ചോദിച്ചു

'ഉള്ളു.. അതെന്ത് കൊണ്ടാണെന്നു നിനക്ക് അറിയുമോ...?
രാഹുൽ ചോദിച്ചു
'കാരണം അവന്റെ മനസ്സിൽ ഉള്ളത് അതാണ്. അത് ഞങ്ങൾക്ക് എല്ലാം അറിയാം. അത് കൊണ്ട് അവളുടെ കാര്യത്തിൽ സപ്പോർട്ട് കൊടുത്തു. നിനക്കും അറിയാം അതൊക്കെ..'

'അവൾ അവന്റെ അടുത്ത് കാണിക്കുന്നതിന്റെ ഇരട്ടി ആത്മാർത്ഥത ഞാൻ അവനോട് കാണിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും നിങ്ങൾ കാണില്ല.. അവൾ അവനെ പട്ടി വില കൊടുത്തു മൈൻഡ് ആക്കാതെ ഇരുന്നാലും നിങ്ങൾക്ക് അവൾ പുണ്യവതി ആണ്..'

'അതിലൊക്കെ അവര് രണ്ട് പേരുടെ ഭാഗത്തും മിസ്റ്റേക്ക് ഉണ്ട്...'
അവൻ പറഞ്ഞു

'ന്യായീകരിക്ക്.. അവളെ ന്യായീകരിക്ക്...'
കൃഷ്ണ ദേഷ്യത്തിൽ പറഞ്ഞു

'നീ ചൂടാകാതെ.. നിനക്ക് ഇപ്പോൾ എന്താ വേണ്ടത്..? ഞാൻ നിന്നെ സപ്പോർട്ട് ചെയ്യണോ അവന്റെ കാര്യത്തിൽ...?
രാഹുൽ ചോദിച്ചു

' നീയൊക്കെ എന്ത് വന്നാലും എന്നേ സപ്പോർട്ട് ചെയ്യില്ല എന്ന് എനിക്ക് അറിയാം..'

'ഞാൻ ചെയ്യാം.. വേണേൽ അവനെ സെറ്റ് ആക്കി നിന്റെ കയ്യിലും തരാം...'
അവൻ പറഞ്ഞതിൽ ഒരു 'പക്ഷെ' കൂടെ വരാൻ ഉണ്ടായിരുന്നു.. അത് അവൾക്ക് മനസിലായി

' അത് ആരെ കൊണ്ടും കൂട്ടിയാൽ കൂടില്ല...'
കൃഷ്ണ സങ്കടത്തോടെ പറഞ്ഞു

'വേറെ ആരെ കൊണ്ടും പറ്റില്ല.. എന്നേ കൊണ്ട് പറ്റും.. എനിക്കവന്റെ അടുത്ത് അത്രയ്ക്ക് ഇൻഫ്ലുവൻസ് ഉണ്ട്..'
രാഹുൽ

💬 Comments

View all comments