0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.4K

ആയിരിക്കും... നീ ഒരു പകരക്കാരിയും... അങ്ങനെ ഒരു ലൈഫ് ആണോ നീ ജീവിക്കാൻ ഉദ്ദേശിക്കുന്നത്...?
രാഹുലിന്റെ ആ ചോദ്യത്തിൽ അവളുടെ കണ്ണുകളിൽ നനവ് പടർന്നു

'എന്നെങ്കിലും ആ ഉള്ളിൽ എനിക്ക് കയറി പറ്റാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു ഇരുന്നോളാം...'
അവൾ കരച്ചിലിന്റെ വക്കിൽ നിന്ന് പറഞ്ഞു

' അവനെ ഏറ്റവും നന്നായി അറിയുന്ന അവന്റെ ഫ്രണ്ട് ആണ് പറയുന്നത്... അങ്ങനെ ഒന്ന് ഉണ്ടാവില്ല...'

'അത് നിനക്ക് എങ്ങനെ പറയാൻ കഴിയും..? ആളുകൾ ചേഞ്ച്‌ ആകില്ലേ...?
കൃഷ്ണ ചോദിച്ചു

'എനിക്ക് അവനെ അറിയാം.. നീ ഈ കാര്യത്തിൽ ഞാൻ പറയുന്നത് വിശ്വസിക്ക്.. അവന്റെ ഉള്ളിൽ നീ ആയിരുന്നു എങ്കിൽ ഞാൻ നിന്നെയെ സപ്പോർട്ട് ചെയ്യുമായിരുന്നുള്ളു...'

'എന്ത് കണ്ടിട്ടാ അവൻ അവളോട് ഇങ്ങനെ ലോയൽ ആകുന്നത്...? അതിന് മാത്രം എന്താ അവൾക്കുള്ളെ..? അവനെന്താ അവളെ മറക്കാൻ കഴിയാത്തത്...?
കണ്ണിൽ നിന്ന് വെള്ളം ഒഴുകവേ അവൾ രാഹുലിനോട് ചോദിച്ചു. അവൻ കയ്യിൽ നിന്ന് ഒരു ടവൽ അവൾക്ക് കണ്ണ് തുടയ്ക്കാൻ കൊടുത്തു

'അത് അവനെ അറിയൂ.. അവൾ നല്ല കൊച്ചാണ് എന്തായാലും.. പിന്നെ അവനൊരു കൂളർ (Culer ) ആണ്.. ആ സ്വഭാവം അവന്റെ പ്രേമത്തിലും ഉണ്ട്..'
രാഹുൽ പറഞ്ഞു

'അതെന്താ...'
കണ്ണ് തുടച്ചു അവൾ ചോദിച്ചു

'അവനും ഇഷാനിയും മെസ്സിയും ബാഴ്സിലോണയും പോലെ ആണ്.. മെസ്സി ബാഴ്‌സ വിട്ടു പോയാലും പുള്ളിക്ക് ബാഴ്‌സ പോലെ വേറൊരു ക്ലബ്ബിനെയും കാണാൻ പറ്റില്ല.. അതെ പോലെ വേറെ ആരൊക്കെ വന്നാലും മെസ്സിയേ പോലെ ബാഴ്സ വേറെ ആരെയും സ്നേഹിക്കില്ല.. അവര് രണ്ടും അതേ

💬 Comments

View all comments