0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.5K

പോലെ എത്ര അടി ആണേലും ഉള്ളിൽ ആ ബോണ്ട്‌ കിടക്കും..'
രാഹുൽ ഒരു തമാശ പോലെ ആണ് പറഞ്ഞത്..

'പോടാ..'
അവൻ തമാശ പറയുന്നത് ആയി കരുതി അവൾ പറഞ്ഞു

' ഞാൻ തമാശ പറഞ്ഞതല്ല.. നീ എപ്പോളും അവന് വേണ്ടി ഒരുപാട് താഴ്ന്നു കൊടുക്കാറുണ്ട്.. അതൊന്നും അല്ലാതെ തന്നെ നിന്നെ പരിഗണിക്കുന്ന ഒരാളെ നിനക്ക് കിട്ടും.. ഞാൻ പറഞ്ഞാൽ പറഞ്ഞതാ..'
രാഹുൽ പറഞ്ഞു

'എനിക്ക് പക്ഷെ അവനെ മറക്കാൻ കഴിയില്ല...'
കൃഷ്ണ പറഞ്ഞു

'അത് നിനക്കിപ്പോ തോന്നുന്നതാ.. മറക്കാൻ ഉള്ള കഴിവ് നമുക്ക് എല്ലാവർക്കും ഉണ്ട്. സമയം എടുക്കുമായിരിക്കും.. പക്ഷെ പതിയെ പതിയെ നമ്മൾ ഓക്കേ ആകും...'
അവനത് പറഞ്ഞപ്പോ അവന്റെ സ്വരം മാറുന്നത് അവൾ ശ്രദ്ധിച്ചു

'നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം.. നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ...?
കൃഷ്ണ ചോദിച്ചു

'ഉണ്ടെങ്കിൽ.....!

'ആരെ..?

'അത് കുറച്ചു പഴഞ്ചൻ പ്രേമം ആണ്.. സ്കൂൾ ടൈം തൊട്ട് ഉണ്ടായിരുന്ന ഒരിഷ്ടം ആയിരുന്നു.. ഒരിക്കലും ഇട്ടിട്ടു പോകില്ല എന്നൊക്കെ കരുതി കൊണ്ടു നടന്നതാ.. പക്ഷെ എന്ത് ചെയ്യാം.. എല്ലാം നമ്മൾ ആശിക്കുന്ന പോലെ നടക്കില്ലല്ലോ...'

'എന്തായിരുന്നു ആ കുട്ടിയുടെ പേര്...?

'രേവതി..'
അവൻ അത് പറഞ്ഞപ്പോ അവളുടെ മുഖം ഉള്ളിൽ കാണുന്നുണ്ടെന്ന് കൃഷ്ണയ്ക്ക് തോന്നി

'എന്നിട്ട് അവളിപ്പോ എന്ത് ചെയ്യുന്നു...?

'ആവോ.. എവിടെയോ.. വേറെ ആരുടെയോ കൂടെ.. കുറെ ആയി ഒരു വിവരവും ഇല്ല. മൂവ് ഓൺ ആയി കഴിഞ്ഞു ഞാനും പിന്നെ അതൊന്നും തിരക്കാൻ പോയിട്ടില്ല...'
അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു

'നിനക്ക് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിരുന്ന

💬 Comments

View all comments