Chapter Title : റോക്കി 6 [സാത്യകി] [Climax]
കാര്യം എനിക്ക് അറിയില്ലായിരുന്നു...'
കൃഷ്ണ അവനോട് ഒരല്പം കനിവോടെ പറഞ്ഞു
'ഓ ഇതൊക്കെ പഴയ കാര്യം അല്ലേ.. ഇവിടെ അധികം ആർക്കും അറിയില്ല..'
കുറച്ചു നേരത്തെ മൗനത്തിനു ശേഷം കൃഷ്ണ അവനോട് ചോദിച്ചു
'അപ്പോൾ ഞാൻ അവനെ മറക്കണം എന്നാണോ നീ പറയുന്നേ...?
'ഞാൻ പറയുന്നത് നീ കേൾക്കണ്ട. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടോന്ന് നീ ശരിക്കും ഇരുന്നു ആലോചിക്ക്.. മൈൻഡ് ക്ലിയർ ആകുമ്പോൾ അതിൽ കാര്യം ഉണ്ടെന്ന് തോന്നിയാൽ അത് പോലെ ചെയ്യ്...'
'നീ പറഞ്ഞത് ഒക്കെ നേരാണ്.. അവര് തമ്മിൽ ആണ് ശരിക്കും ചേരേണ്ടത്.. ഞാൻ കാരണം ആണ് അവര് പിന്നെയും പിരിഞ്ഞത്...'
കൃഷ്ണ സങ്കടത്തിൽ പറഞ്ഞു
'അതൊന്നും നിന്റെ കുഴപ്പം അല്ല. ആരുടെയും കുഴപ്പമല്ല.. അങ്ങനെ ഒക്കെ നടക്കണം ആയിരുന്നു.. അങ്ങനെ നടന്നു.. ഇനി അത് ആലോചിച്ചു നീ വിഷമിക്കണ്ട കാര്യമില്ല...'
' അതല്ലടാ.. ഞാൻ ആണേൽ ഇഷാനിയോട് ഈയിടെ കൂടെ അവന്റെ പേര് പറഞ്ഞു വഴക്ക് ഉണ്ടാക്കി.. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോ എന്തോ പോലെ...'
കൃഷ്ണ പറഞ്ഞു
'അതെപ്പോ...?
രാഹുൽ ചോദിച്ചപ്പോ ഈയിടെ ഉണ്ടായ വഴക്ക് അവൾ അവനോട് പറഞ്ഞു..
'ശെടാ.. ഇത് നമ്മൾ ആരും അറിഞ്ഞില്ല..'
'ഞാൻ ഇനി എന്ത് ചെയ്യണം.. അവളുടെ അടുത്ത് പോയി സോറി പറയണോ..? ഞാൻ കാരണം അല്ലേ അവര് ഉടക്കിയത്.. ഞാൻ പറഞ്ഞാൽ അവര് പഴയത് പോലെ ആകുമോ..?
'നീ ഇനി അവളോട് ഒന്നിനും പോകാതെ ഇരിക്കുന്നത് ആണ് നല്ലത്.. പിന്നെയും വഴക്ക് ആകാൻ ചാൻസ് ഉണ്ട്..'
രാഹുൽ പറഞ്ഞു
'പിന്നെ ഞാൻ
💬 Comments
View all comments