0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.5K

എന്ത് ചെയ്യണം.. അവളെന്നെ എന്ത് പറഞ്ഞാലും ഞാൻ കേട്ട് നിന്നോളാം.. അവര് അടി മാറി ഒന്നാവട്ടെ...'
കൃഷ്ണ തേങ്ങൽ ഉള്ളിൽ ഒതുക്കി പറഞ്ഞു

'നീയൊരു കോപ്പും പറയാൻ പോകണ്ട. അവർക്ക് ഒന്നാകണം എന്ന് തോന്നുമ്പോ അവര് ഒന്നായിക്കോളും.. നീ ഇപ്പോൾ നല്ല പോലെ ഡൌൺ ആണ്.. അതാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.. വന്നേ.. വന്നു മുഖം കഴുക്.. കുറച്ചൊന്നു ഓൺ ആകും അപ്പോൾ...'
അവൻ അവളെ നിർബന്ധിച്ചു വലിച്ചു മുഖം കഴുകിക്കാൻ കൊണ്ടു പോയി..

രാഹുൽ പറഞ്ഞത് കൊണ്ടു അവൾ പിന്നെ ഇഷാനിയോട് സംസാരിക്കാൻ പോയില്ല.. പക്ഷെ അർജുനോട് എങ്കിലും എല്ലാം തുറന്നു പറയണം എന്ന് അവൾക്ക് തോന്നി.. എങ്കിലേ തന്റെ മനസിന് ഒരു ആശ്വാസം കുറച്ചെങ്കിലും കിട്ടൂ

'അന്ന് ഹോളി ആഘോഷിച്ചപ്പോ ഞാൻ പറയാതെ പോയത് മനഃപൂർവം ആണ്...'
കൃഷ്ണ ഇങ്ങനെ ആണ് സംസാരിച്ചു തുടങ്ങിയത്
അർജുന് അവൾ എന്താണ് പറഞ്ഞു തുടങ്ങുന്നത് എന്ന് മനസിലായില്ല. പിറ്റേന്ന് ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയവൾ മൂന്നാല് ദിവസം കഴിഞ്ഞു പിന്നെയും അതിനെ കുറിച്ച് സംസാരിക്കുന്നു

'എന്ത് പറ്റി..?
അർജുൻ ചോദിച്ചു

'നീ ഇഷാനി ആയി പിന്നെയും പഴയത് പോലെ കമ്പിനി ആയത് എനിക്ക് ഇഷ്ടം ആയില്ല..'
കൃഷ്ണ മുഖത്ത് നോക്കി പറഞ്ഞു
അന്നത്തെ സംഭവത്തിന്‌ ശേഷം ഇഷാനി എന്നോട് നല്ലത് പോലെ അടുപ്പം കാണിച്ചിരുന്നു.. അവൾ ഞങ്ങളോട് എല്ലാം നല്ലത് പോലെ മിണ്ടാനും തമാശകൾ പറയുവാനും ഒക്കെ തുടങ്ങിയിരുന്നു. ഇഷാനിയെ അങ്ങനെ കാണാൻ ആണ് ഞാൻ ഏറ്റവും ആഗ്രഹിച്ചത്.. ക്ലാസ്സ്‌ അവസാനിക്കാറായപ്പോ എങ്കിലും അവൾ

💬 Comments

View all comments