Chapter Title : റോക്കി 6 [സാത്യകി] [Climax]
ആയി പിരിഞ്ഞ സമയം നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നതിലും നല്ലത് കമ്പനി ആയി ഇരിക്കുന്നത് ആണെന്ന് എനിക്ക് തോന്നി.. എങ്കിലേ എനിക്ക് നിന്നെ കിട്ടൂ എന്ന് എനിക്ക് തോന്നി...'
' ഞാൻ കരുതി നീ എന്നോട് ക്ഷമിച്ചു എന്ന്...?
ഞാൻ കാര്യം അപ്പോളും മനസിലാകാതെ ചോദിച്ചു..
'ക്ഷമിച്ചു.. പക്ഷെ ദേഷ്യം ഉണ്ടായിരുന്നു.. അത് നിന്റെ അടുത്ത് കാണിച്ചിട്ട് പ്രയോജനം ഇല്ലെന്ന് തോന്നിയപ്പോ ആണ് ഞാൻ നല്ല കുട്ടി കളിച്ചു നിന്റെ അടുത്ത് വന്നത്.. അതൊക്കെ എന്റെ നമ്പർ ആയിരുന്നു.. ഞാൻ ഒരിക്കലും അത്രയും പാവം പെണ്ണൊന്നും അല്ല..'
'ഇപ്പോൾ നിനക്ക് എന്താ വേണ്ടത്..? എന്നോട് ദേഷ്യം തീർക്കണോ..? അതോ അവളോട് മിണ്ടുന്നതു നിർത്തണോ..?
'മിണ്ടണം.. നിങ്ങൾ പഴയ പോലെ ആകണം.. ഞാൻ കാരണം നിങ്ങൾ പിരിഞ്ഞു ഇരിക്കാൻ പാടില്ല.. ഇപ്പോൾ നല്ല കുട്ടി ചമയുന്നത് ഒന്നും അല്ല കേട്ടോ... മനസ്സിൽ തട്ടി പറയുന്നത് ആണ്...'
'നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം...'
'വേണ്ട.. നീ ഞാൻ പറയുന്നത് കേൾക്ക്.. അവളോട് പോയി സംസാരിക്ക്.. നിങ്ങൾ ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ എല്ലാം ശരിയാവും..'
കൃഷ്ണ പറഞ്ഞു
'ഒന്നും ശരിയാവില്ല.. ആകുകയും വേണ്ട.. ഇപ്പോൾ ഉള്ളത് പോലെ അങ്ങനെ പോയാൽ മതി..'
ഞാൻ പറഞ്ഞു
'ഇങ്ങനെ ഉള്ളത് പോലെ പോകാൻ നിങ്ങൾക്ക് പറ്റില്ല. കോളേജ് തീരുന്നതിനു മുമ്പ് നിങ്ങൾ ഇത് പറഞ്ഞു തീർത്തില്ലേൽ പിന്നെ പറ്റിയെന്നു വരില്ല. രണ്ട് പേരും ലൈഫ് ലോങ്ങ് ഇതോർത്തു റിഗ്രറ്റ് ചെയ്യും..'
'കൃഷ്ണേ നീ കരുതുന്നത് പോലെ ഇത് സംസാരിച്ചാൽ തീരുന്ന പ്രശ്നം ഒന്നുമല്ല.. നിനക്ക്
💬 Comments
View all comments