0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.5K

ഇത് മനസിലാവില്ല ഞാൻ പറഞ്ഞാൽ..'

ലക്ഷ്മിയുടെ കാര്യം ഇടയിൽ ഉള്ളത് അവൾക്ക് അറിയില്ലല്ലോ..

'ആകും.. നിങ്ങൾ രണ്ടും മെസ്സിയും ബാഴ്‌സയും പോലെ അല്ലേ.. എത്ര അകന്നാലും നിങ്ങളുടെ രണ്ട് പേരുടെ ഉള്ളിലെയും ഇഷ്ടം പോകില്ല..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

'മെസ്സിയും ബാഴ്സയുമോ...? നീ ഇത് എന്ത് മൈരൊക്കെ ആണ് പറയുന്നെ.. ഇതൊന്നും നിന്റെ വേർഡ്സ് അല്ലല്ലോ.. സത്യം പറ.. രാഹുൽ പറഞ്ഞിട്ടാണോ നീ ഈ വന്നു സംസാരിക്കുന്നത്...?

ഞാൻ ചോദിച്ചു

'ആണേൽ എന്താ..? അവൻ പറയുന്നത് കാര്യം അല്ലേ..?

'അവന് വട്ടാണ്.. അവൻ പറയുന്നത് കേട്ട് കൺവീൻസിങ് ആകാൻ നിനക്ക് മുഴു വട്ടും.. അവനിപ്പോ ഒരു കൺവീൻസിങ് സ്റ്റാർ ആയി വരുന്നുണ്ട്...'

ഞാൻ തമാശ പോലെ പറഞ്ഞു

'ഈ കാര്യത്തിൽ ഞാൻ ശരിയായ കാര്യമാണ് ചെയ്യുന്നത്. നിങ്ങളുടെ ഇടയിൽ നിന്നും മാറി തരുന്നു. എനിക്ക് വിഷമം ഒക്കെയുണ്ട്. പക്ഷെ ഞാൻ അതൊക്കെ അഡ്ജസ്റ്റ് ആയിക്കോളും.. ഇനി ചെയ്യേണ്ടത് നിങ്ങൾ രണ്ട് പേരുമാണ്.. നിങ്ങൾ സംസാരിച്ചു എല്ലാം ക്ലിയർ ആക്കണം...'

കൃഷ്ണ എന്നേ നിർബന്ധിക്കാൻ തുടങ്ങി

'എനിക്ക് അതിനുള്ള അർഹത ഇല്ലെടി.. അവൾ കുറെ കൂടി ബെറ്റർ ഡിസർവ് ചെയ്യുന്നുണ്ട്. ഇപ്പോൾ അവൾ കാണിക്കുന്ന അടുപ്പം പോലും ഞാൻ അർഹിക്കുന്നതല്ല.. അവൾ കാണിക്കുന്നത് ഒക്കെ പ്രേമം ആയി കരുതി പിന്നെയും അവളോട് ചെന്നു സംസാരിക്കാൻ എനിക്ക് കഴിയില്ല..'

'നീ ഇപ്പോളും അവളെ ശരിക്കും മനസിലാക്കിയിട്ടില്ല.. ബാക്കി എല്ലാവർക്കും അറിയാം. നിങ്ങളുടെ പ്രശ്നം ഇത് തന്നെ ആണ്.. രണ്ട് പേരും സംസാരിക്കേണ്ട സമയത്തു സംസാരിക്കാതെ എല്ലാം കുളമാക്കും.. അവൾക്ക്

💬 Comments

View all comments