Chapter Title : റോക്കി 6 [സാത്യകി] [Climax]
ആയിരുന്നു.. അവൾ ഒന്നും ഓർക്കാതെ എടുത്തു ഇട്ടത് ആകുമോ..? അതിന് എന്തായാലും സാധ്യത ഇല്ല. അത് കാണുമ്പോ തന്നെ അവൾക്ക് എന്റെ ഓർമ ഉണ്ടാകും. ഇനി കൃഷ്ണ ഒക്കെ പറയുന്നത് പോലെ അവൾക്ക് ഇപ്പോളും ആ ഫീൽ എന്നോട് ഉണ്ടോ...?
ഏറെ നേരം എന്റെ മനസിൽ അത് തന്നെ ആയിരുന്നു. ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഗിഫ്റ്റിനെ പറ്റി ആലോചിച്ചു ഇരിക്കുമ്പോ ആണ് അവൾ എനിക്ക് തന്ന ഗിഫ്റ്റിന്റെ കാര്യം ഞാൻ ഓർത്തത്. ഞാൻ യാത്ര പോകുന്നതിന്റെ തലേന്ന് അവൾ എനിക്ക് വാങ്ങി തന്ന വാച്ച്... അത് അന്ന് ഉണ്ടായ അടിയിൽ പൊട്ടി പോയി.. അത് നന്നാക്കുന്ന കാര്യം ആണേൽ ഞാൻ വിട്ടും പോയി.. അവളിപ്പോളും എന്റെ സമ്മാനം സൂക്ഷിച്ചു വച്ചിട്ടുണ്ട്.. ഞാൻ ആണേൽ അത് അടിച്ചു പൊളിക്കാൻ ഇട്ട് കൊടുത്തു.. എനിക്ക് അതിയായ വിഷമം ഉണ്ടായി
ക്ലാസ്സ് കഴിഞ്ഞു ഞാൻ എന്റെ വീട്ടിലേക്കാണ് പോയത്. ഹോസ്പിറ്റലിൽ നിന്ന് നേരെ അവിടേക്ക് ആയിരുന്നല്ലോ ഞാൻ പോയത്.. വാച്ച് അത് കൊണ്ട് അവിടെ ആയിരുന്നു ഉണ്ടായിരുന്നെ.. അതും കൊണ്ട് ആദ്യം കണ്ട രണ്ട് മൂന്ന് കടകളിൽ ഞാൻ കയറിയെങ്കിലും വാച്ച് ശരിയാക്കാൻ പറ്റിയില്ല. സ്ട്രാഫ് പൊട്ടിയത് കൊണ്ട് അത് മാറേണ്ടി വരും. ഈ വാച്ചിന്റെ എക്സാക്റ്റ് സ്ട്രാഫ് അവിടെ ഒന്നും ഇല്ലായിരുന്നു.. വേറെ സ്ട്രാഫ് വച്ചാൽ വാച്ചിന്റെ ഭംഗി പോകുമെന്ന് തോന്നിയത് കൊണ്ട് അതിന് ഞാൻ മുതിർന്നില്ല.. വാച്ച് വാങ്ങിയ കടയുടെ പേര് കവറിൽ കണ്ട ഓർമ്മ എനിക്ക് ഉണ്ടായിരുന്നു.. ഞാൻ നേരെ അവിടേക്ക് പോയി
അവിടെ ചെന്നു
💬 Comments
View all comments