0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.7K

വാച്ച് കാണിച്ചപ്പോൾ മുതൽ അവിടെ ഉള്ളവർ എന്നേ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി. എന്നേ നോക്കി അവിടെ ഉള്ള പെൺകുട്ടിയും ഒരു പയ്യനും അടക്കം പറയുന്നുണ്ട്.. എനിക്ക് ആണേൽ അവരെ കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. എന്തായാലും സ്ട്രാഫ് പുതിയത് ഇവിടെ കിട്ടുമെന്ന് പറഞ്ഞത് കൊണ്ട് എനിക്ക് സന്തോഷം തോന്നി

'ഇത് ഇവിടുന്ന് വാങ്ങിയത് അല്ലേ..?

കടയിലെ പെൺകുട്ടി എന്നോട് ചോദിച്ചു

'അതേ..'

ഞാൻ മറുപടി കൊടുത്തു. ഇതിന്റെ പേപ്പർ ഒക്കെ ഞാൻ താമസിക്കുന്ന അവിടെ ആണ്.. അവിടെ പോയി അത് കൂടി എടുക്കാൻ ഞാൻ മിനക്കെട്ടില്ല.

'ഒരു പെൺകുട്ടി വാങ്ങിയതായി ആണ് ഞങ്ങളുടെ ഓർമ്മ.. അതാ ചോദിച്ചത്..'

'ആഹ്.. അതെന്റെ ഫ്രണ്ട് ആയിരുന്നു..'

ഞാൻ പറഞ്ഞു..

ഇവർക്ക് ഇഷാനിയെ ഓർമ ഉണ്ടല്ലോ. ഞാൻ അത് പറഞ്ഞപ്പോ അവര് പിന്നെയും എന്തോ തമ്മിൽ സംസാരിച്ചു. ആ പയ്യൻ വാച്ചിന്റെ പൊട്ടിയ ഗ്ലാസ്സ് മാറ്റുകയായിരുന്നു...

'ആ കുട്ടി ഇത് വാങ്ങിച്ച കൂട്ടത്തിൽ ഇത് യാത്ര പോകുന്ന ഒരു ഫ്രണ്ടിനുള്ള ഗിഫ്റ്റ് ആണെന്ന് പറഞ്ഞാ വാങ്ങിയെ.. അത് കൊണ്ടാ ചോദിച്ചത് കേട്ടോ..'

ആ പെൺകുട്ടി പറഞ്ഞു

'യെസ്.. ഞാൻ ഒരു യാത്ര പോകാൻ ഇരുന്നപ്പോൾ അവൾ എനിക്ക് വാങ്ങി കൊണ്ട് തന്നതാ. ബട്ട്‌ ആ യാത്ര പിന്നെ ഉപേക്ഷിച്ചു..'

ഞാൻ പറഞ്ഞു

'ആ കൊച്ചു ഇപ്പോളും ഫ്രണ്ട് മാത്രം ആണോ..?

ആ പയ്യൻ ഇടയിൽ കയറി ചോദിച്ചു

അവന്റെ ചോദ്യം ശരിയാകാഞ്ഞത് പോലെ ആ പെണ്ണ് അവന്റെ കയ്യിൽ ചെറിയൊരു പിച്ചു കൊടുത്തു

'സോറി. ഇവൻ വെറുതെ ചോദിച്ചതാ..'

💬 Comments

View all comments