0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.8K

പോയിരുന്നു...

പത്തു മിനിറ്റ് എന്ന് പറഞ്ഞ പ്രോഗ്രാം പിന്നെയും നീണ്ടു പോയി. അവർ ഇതൊക്കെ പ്ലാൻ ചെയ്തതാണോ അതോ അവിടെ വച്ചു തോന്നുന്നത് പോലെ ചെയ്യുന്നത് ആണോ എന്ന് എനിക്ക് സംശയം തോന്നി. രണ്ടാണേലും സംഗതി അലമ്പ് ആയിട്ടില്ല.. ഞങ്ങൾ എല്ലാം അവിടെ കിടന്നു അർമ്മാദിച്ചു.. അതിനിടയിൽ കൃഷ്ണ അവിടേക്ക് വന്നു എന്റെ തോളിൽ ചാടി കയറി.. ഡാൻസിന്റെ ഇടയിലെ ഓളത്തിൽ വന്നതാണ്... ഞാൻ അവളെ തോളിൽ വച്ചു ഡാൻസ് ചെയ്യാൻ തുടങ്ങി...

കൃഷ്ണയേ തോളിൽ ഏറ്റി അർജുൻ തുള്ളുന്നത് ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. പെട്ടന്നാണ് വയലിൻ ശബ്ദം നിലച്ചത്.. വയലിൻ നിന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ബാക്കി മ്യൂസികും പതിയെ സ്റ്റോപ്പ്‌ ആയി.. പരുപാടി തീർന്നോ എന്ന് എല്ലാവരും ഒന്ന് സംശയിച്ചു..

അടുത്ത നിമിഷം അവളുടെ വയലിൻ പിന്നെയും ശബ്ദിച്ചു.. അടിച്ചു പൊളി സോങ് മാറി പെട്ടന്ന് കുറച്ചു ശാന്തമായ എന്തോ വിഷമം ഉണ്ടാക്കുന്ന ഒരു മ്യൂസിക് ആയിരുന്നു അത്... അത് ആരും പ്രതീക്ഷിച്ചില്ല.. പരുപാടി കുറച്ചു നേരം കൂടി കാണുമെന്നു എല്ലാവരും കരുതിയിരുന്നു. പക്ഷെ അത് കൊണ്ട് ഇഷാനി എല്ലാം അവസാനിപ്പിച്ചു.. എല്ലാവർക്കും പെട്ടന്ന് തീർന്നു പോയത് പോലെ ഒരു വിഷമം ഫീൽ ചെയ്തു. പക്ഷെ ഉള്ള അത്രയും നേരം പരുപാടി ഗംഭീരം ആയിരുന്നു.. അത് കൊണ്ട് നല്ല കനത്തിൽ ഇഷാനിക്ക് കയ്യടി ലഭിച്ചു.. എന്റെ തോളിൽ നിന്നിറങ്ങി കൃഷ്ണയും അവൾക്ക് വേണ്ടി കയ്യടിച്ചു..

കയ്യടിക്കൊപ്പം ഓഡിയൻസിന് ഇടയിൽ നിന്ന് റീന റീന എന്ന് ആരവം മുഴങ്ങാൻ തുടങ്ങി. ഇഷാനി അത് കേട്ടൂ.. മുമ്പ് ഈ

💬 Comments

View all comments