0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 316.8K

കോളേജ് മുഴുവൻ താൻ അറിയപ്പെട്ടത് ഒരു വൃത്തികെട്ട പേരിൽ ആയിരുന്നു. ഇപ്പൊ അതല്ല അവർ വിളിക്കുന്നത്.. അവർ തന്നെ വിളിക്കുന്നത് റോക്കിയുടെ പെണ്ണെന്നാണ്... റീന എന്ന്... റോക്കിയുടെ റീന എന്ന്.. ചെറിയൊരു സന്തോഷം അവൾക്ക് അപ്പോൾ തോന്നി.

കർട്ടൻ വീണു കഴിഞ്ഞു ഞാൻ അവളെ കണ്ട് അഭിനന്ദിക്കാൻ പിന്നിലൂടെ സ്റ്റേജിൽ കയറി.. മ്യൂസിക് ബാൻഡ് എല്ലാം അവളുടെ ചുറ്റും നിന്ന് പരുപാടി നന്നായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.. ഞങ്ങൾ അവിടേക്ക് വന്നപ്പോൾ അവർ മാറി.. എന്നേക്കാൾ മുമ്പ് കൃഷ്ണ ആണ് അവളെ അഭിനന്ദിച്ചത്.. അതും കെട്ടിപിടിച്ചു..

'അടിപൊളി മോളെ.. അടിപൊളി..'

കെട്ടിപിടിച്ചു കൃഷ്ണ പറഞ്ഞു. ഇഷാനിക്ക് ആണേൽ അവൾ അർജുന്റെ തോളിൽ കയറി തുള്ളിയത് ഒട്ടും ഇഷ്ടം ആയിരുന്നില്ല.. അവളെ അങ്ങ് ഞെക്കി കൊന്നാലോ എന്ന് ഇഷാനി ചിന്തിച്ചു..

'താങ്ക്യൂ...'

അവൾ അധികം വെറുപ്പ് കാണിക്കാതെ പറഞ്ഞു. കൃഷ്ണ ഞങ്ങളുടെ കാര്യത്തിൽ നിന്ന് ഒഴിവായത് ഒന്നും ഇഷാനിക്ക് അറിയില്ല. അവളുടെ ഉള്ളിൽ അപ്പോളും ഫെയർവെല്ലിന്റെ അന്നത്തെ അടിയാണ് കിടക്കുന്നത്.. ഞങ്ങൾ സംസാരിക്കട്ടെ എന്ന് കരുതി കൃഷ്ണയും അപ്പോൾ തന്നേ അവിടുന്ന് മാറി

'സൂപ്പർ... നീ പൊളിച്ചു...'

ഒരു ഹഗ് കൊടുക്കാൻ എനിക്ക് തോന്നിയിരുന്നു. പക്ഷെ ഞാൻ ഒരു കൈ ആണ് കൊടുത്തത്..

'കുറച്ചൂടെ വേണമായിരുന്നു.. എല്ലാർക്കും പെട്ടന്ന് തീർന്നത് പോലെ ആണ് തോന്നിയത്...'

'നീ പറഞ്ഞതിലും ഞാൻ ചെയ്തില്ലേ...?

ഇഷാനി ചോദിച്ചു. ഇനിയും നേരം ചെയ്തേനെ. അവളെ എടുത്തു നീ തോളിൽ വച്ചു തുള്ളിയിട്ടല്ലേ ഞാൻ വേഗം നിർത്തിയത്. ഇഷാനി മനസ്സിൽ പറഞ്ഞു.

'യെസ്.. അത്ര കിടു പരുപാടി

💬 Comments

View all comments