Chapter Title : റോക്കി 6 [സാത്യകി] [Climax]
കാര്യം എടുത്തു ഇടുന്നെ. അതൊക്കെ കഴിഞ്ഞതല്ലേ..? നിനക്ക് എന്തിനാ അവളോട് ഇപ്പോളും ദേഷ്യം...?
ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിച്ചു. ഇനി ആകെ കുറച്ചു ദിവസം കൂടിയുള്ളു ക്ലാസ് തീരാൻ. അതിന് ഇടയിൽ ഇവൾ പിന്നെയും വഴക്കിനു പോകുന്നത് എന്തിനാണോ..?
'അതെ എനിക്ക് അവളോട് ദേഷ്യം ആണ്.. ഒടുക്കത്തെ ദേഷ്യം.. കൊല്ലാൻ ഉള്ള ദേഷ്യം.. നിനക്ക് എന്താ അതിന്...?
ഇഷാനി പൊട്ടിത്തെറിച്ച പോലെ ചോദിച്ചു. ഇവിടെ വച്ചായത് നന്നായി. വേറാരും കേൾക്കില്ല
'അതെന്താ എന്നാ ചോദിച്ചത്. നീ വേറെ ആരോടും ഇത്രയും ഹേട്രഡ് വച്ചു നടക്കുന്നത് ഞാൻ കണ്ടിട്ടില്ല...'
'അത് നിനക്ക് അറിയണോ..? നിനക്ക് അറിയണോ..? അവൾ എന്നേ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. അവളും അവളുടെ ചേച്ചിയും ഫ്രണ്ട്സുമെല്ലാം.. പക്ഷെ അവരോട് പോലും എനിക്ക് അവളോടുള്ള ദേഷ്യം ഇല്ല..'
ഇഷാനി രോഷത്തോടെ പറഞ്ഞു
'ഞാൻ അവളുടെ ക്ലാസ്മേറ്റ് ആണെന്ന പരിഗണന പോലും തരാതെ ആണ് അവളൊക്കെ എനിക്ക് പണി തന്നത്. അതെല്ലാം ഞാൻ സഹിച്ചു. ആരോടും പറഞ്ഞില്ല, നിന്നോട് പോലും അവളെ കുറിച്ച് ഞാൻ ഒരക്ഷരം പറഞ്ഞിട്ടില്ല.. പക്ഷെ അവൾ എന്റെ ചെക്കനെ തട്ടിയെടുത്തു.. എന്റെ കണ്മുന്നിൽ വച്ചു നിനക്ക് ഉമ്മ തന്നു, എന്റെ മുഖത്ത് നോക്കി നിന്നെ അവൾ സ്വന്തം ആക്കുമെന്ന് വെല്ലുവിളിച്ചു.. ഇതൊക്കെ ഞാൻ ക്ഷമിക്കണോ....? നീ പറ...?
എന്റെ കോളറിൽ പിടിച്ചു വലിച്ചു ദേഷ്യത്തോടെ അവൾ ചോദിച്ചു. ഞാൻ അവളുടെ കൈ ഒരുവിധം മാറ്റി അവളെ ചുറ്റിപ്പിടിച്ചു. അവളുടെ കണ്ണ് കുറച്ചു നിറഞ്ഞിട്ടുണ്ട്.
'എടാ അതൊക്കെ പഴയ കാര്യം അല്ലേ. അന്ന് അവൾ അങ്ങനെ ചെയ്തത് നീ അവിടെ ഉണ്ടെന്ന് ഉള്ള കാര്യം അറിയാതെ ആണ്. അതിന് പകരം ആണോ നീ ഇപ്പൊ ചെയ്യാൻ നോക്കുന്നത്..? പിന്നെ അവൾ വെല്ലുവിളിച്ചത് ഒക്കെ അവളുടെ ഈഗോയുടെ പുറത്താകും. അവൾ അതെല്ലാം വിട്ടു.. നമ്മൾ ആയി ഇനി എന്തിനാണ് അവളുടെ പിന്നാലെ പോകുന്നത്..?
അവളെ കെട്ടിപിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു
'ഞാൻ പോകും.. അവളോട് മാത്രം ഞാൻ ക്ഷമിക്കില്ല. നീ എന്തൊക്കെ പറഞ്ഞാലും...'
ഇഷാനി എന്നേ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. അവളുടെ ശബ്ദം ഒന്ന് തണുത്തു. അവളും
'നീ അവളോട് ഉള്ള വാശിക്ക് ആണോ തിരിച്ചു എന്റെ അടുത്ത് വന്നെ..? അവൾ വെല്ലുവിളിച്ചപ്പോൾ ഉള്ള വാശി കൊണ്ടു...?
ഞാൻ അവളുടെ താടിയിൽ പിടിച്ചുയർത്തി കണ്ണുകളിൽ നോക്കി ചോദിച്ചു
'നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ..? ഞാൻ ഇഷ്ടം ഉള്ളോണ്ട് അല്ലേ വന്നെ..'
അവളുടെ സ്വരം പിന്നെയും മാറി. ഇത്തവണ കരച്ചിൽ ആണ് അവളിൽ നിന്നും വന്നത്
'ദോണ്ടേ.. കരയാൻ തുടങ്ങുന്നു.. കരയാൻ മാത്രം എന്തേലും ഞാൻ പറഞ്ഞോ..?
അവളുടെ രണ്ട് കവിളിലും കൈ ചേർത്ത് ഞാൻ
💬 Comments
View all comments