0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 318K

അത് കവിളിൽ വീഴുന്നതിന് മുമ്പ് ഞാൻ ആ കയ്യിൽ കയറി പിടിച്ചു..

'ഇഷാനി ഇത് സത്യം ആണ്.. എനിക്ക് സത്യം ആയും അവരൊക്കെ ആരാന്നു അറിയില്ല..'

'നീ അറിയാത്ത ആളുകൾ എന്തിനാ നിന്നെ കൊല്ലാൻ നോക്കുന്നെ...?

അവൾ അവശതയോടെ ചോദിച്ചു

'എനിക്കറിയില്ല...'

ഞാൻ നിസ്സഹായതയോടെ പറഞ്ഞു

'നിനക്ക് അറിയാം. നീ എന്നോട് പറയാത്തത് ആണ്.. എന്നോട് ഒന്നും നീ പറയില്ല.. ഹോസ്പിറ്റലിൽ ആയപ്പോൾ പോലും ഒന്ന് വിളിച്ചു പറഞ്ഞില്ല.. ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് വഴക്കിനു ഒന്നും പോകല്ലേ പോകല്ലേ എന്ന്....'

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായി വരുന്നത് എനിക്ക് കാണാമായിരുന്നു

'ഞാൻ ഒരു വഴക്കിനും പോയിട്ടില്ല.. ഇത് കമ്പിനിയിലെ എന്തോ ഇഷ്യൂ ആണ്.. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്...'

ഞാൻ പറഞ്ഞു

'എന്നിട്ട് എന്തിനാ നീ എല്ലാവരോടും കള്ളം പറഞ്ഞത്. പോലീസിൽ എന്താ പരാതി കൊടുക്കാഞ്ഞത്...?

അവൾ ചോദിച്ചു

'വെറുതെ എല്ലാവരെയും ടെൻഷൻ ആക്കണ്ട എന്ന് കരുതി. അത് കൊണ്ടാ.. പിന്നെ പരാതി ഒക്കെ കൊടുത്താൽ അത് വേറെ വള്ളി ആകും.. ഞാൻ പറഞ്ഞില്ലേ കമ്പിനിയിലെ ഒരു ഇഷ്യൂ ആയി ബന്ധപ്പെട്ട വഴക്കാണ്.. അത് പോലീസ് ഇടപെട്ടാൽ ശരിയാവില്ല..'

ഞാൻ പറഞ്ഞു

'എന്ത് ഇഷ്യൂ ആണേലും ഇങ്ങനെ ആണോ തീർക്കുന്നത്..? നിനക്ക് എന്തേലും പറ്റിയിരുന്നേലോ...? നീ കംപ്ലയിന്റ് കൊടുക്ക്...'

അവൾ അപേക്ഷിക്കുന്ന പോലെ പറഞ്ഞു

'എനിക്ക് ഒന്നും പറ്റില്ല. അവര് ജസ്റ്റ്‌ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ. അല്ലാതെ കൊല്ലാൻ ഒന്നുമല്ല..'

'അത് നിനക്ക് എങ്ങനെ അറിയാം.. നീ മര്യാദക്ക് കംപ്ലയിന്റ് കൊടുക്ക്...'

'എനിക്ക് അതൊക്കെ അറിയാം.

💬 Comments

View all comments