0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 318K

പിന്നെ ഇത് ഞാൻ ആയി തന്നെ ഡീൽ ചെയ്തോളാം.. അടി ഇല്ലാതെ തന്നെ.. നീ അതോർത്തു ടെൻഷൻ ആവണ്ട...'

ഞാൻ അവളോട് പറഞ്ഞു

'ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ...'

അവൾ പിണങ്ങിയ പോലെ സംസാരിച്ചു

'അങ്ങനെ അല്ല. ഈ കാര്യത്തിൽ നീ എന്നേ ഒന്ന് വിശ്വസിക്ക്.. അല്ല ഇതൊക്കെ ഇപ്പൊ എങ്ങനെ അറിഞ്ഞു. അവൻ പറഞ്ഞോ..?

ഞാൻ ചോദിച്ചു

'അല്ലാതെ നീ ആയി എന്നോട് ഒന്നും പറയില്ലല്ലോ...'

പരിഭവത്തോടെ അവൾ പറഞ്ഞു

'അത് വിട്.. നമുക്ക് അത് പിന്നെ സംസാരിക്കാം.. നീ അങ്ങോട്ട്‌ വാ.. നിന്നെ കുറെ പേര് അവിടെ തിരക്കിയിരുന്നു.. നിനക്ക് കുറെ ഫാൻസ്‌ ഉണ്ടായിട്ടുണ്ട്..'

ഞാൻ ആ പറഞ്ഞത് അവൾ പക്ഷെ അത്ര ഗൗനിച്ചില്ല

'അപ്പോൾ നീ കംപ്ലയിന്റ് കൊടുക്കില്ലല്ലോ..?

അവൾ പിന്നെയും അതിൽ തന്നെ കടിച്ചു പിടിച്ചു കിടക്കുകയാണ്

'അതിനുള്ള ഒരു സാഹചര്യം അല്ല. അത് കൊണ്ടാണ്..'

ഞാൻ പറഞ്ഞു

' വേണ്ട.. നീ കൊടുക്കണ്ട.. നിന്റെ ഇഷ്ടം പോലെ ചെയ്യ്...'

ഇഷാനി ദേഷ്യത്തോടെ പറഞ്ഞു

'നീ ദേഷ്യപ്പെടാതെ.. ഇപ്പൊ പ്രശ്നം ഒന്നുമില്ല... സത്യം..'

'എന്നാൽ ഞാൻ ഇന്ന് അവിടോട്ട് വരും..'

ഇഷാനി എന്റെ മുഖത്ത് നോക്കി ഒരല്പം മൃദുവായി പറഞ്ഞു

'എങ്ങോട്ട്...?

'വീട്ടിലോട്ട്...'

എന്റെ വീട്ടിലോട്ട് വരുന്ന കാര്യമാണ് അവളിപ്പോ പറഞ്ഞത്

'നീ അവിടെ തനിച്ചല്ലേ നിക്കുന്നത്...'

'എടി അതിന് മാത്രം ഒന്നും ഇല്ല. അവൻ നിന്നെ എന്തോ പറഞ്ഞു പേടിപ്പിച്ചേക്കുവാ.. ഇനി നിനക്ക് അത്രക്ക് വിശ്വാസം ഇല്ലേൽ അവൻ വൈകിട്ട് അവിടെ നിക്കും.. അത് പോരേ...?

ഞാൻ ചോദിച്ചു

'എന്നാലും ഞാൻ

💬 Comments

View all comments