Chapter Title : റോക്കി 6 [സാത്യകി] [Climax]
വന്നു നിൽക്കുന്നത് ഇഷ്ടം അല്ലല്ലേ...?
അവൾ വേദനയോടെ ചോദിച്ചു
'അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. നീ ഇനി അവിടെ.. അത്. അത് ശരിയാവില്ല...'
ഞാൻ പറഞ്ഞു
'എന്താ ശരിയാവാത്തത്..?
അവൾ ചോദിച്ചു
'നിനക്ക് അറിയാമല്ലോ..? ഇനി എല്ലാം പിന്നെയും പറഞ്ഞു അലമ്പ് ആക്കാൻ എനിക്ക് വയ്യ..'
' ഞാൻ അല്ലേ പിണങ്ങി പോയത്. ഇപ്പൊ ഞാൻ തന്നെ തിരിച്ചു വരാമെന്ന് പറഞ്ഞല്ലോ.. പിന്നെ നിനക്ക് മാത്രം എന്താ പ്രശ്നം..?
'അത് ശരിയാവില്ല.. നമ്മൾ ഇനി അങ്ങനെ... അത് വേണ്ട..'
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
'നിനക്ക് എന്നോട് ഉണ്ടായിരുന്ന ഇഷ്ടം ഒക്കെ പോയോ...?
'ഇഷ്ടം ഉള്ളത് കൊണ്ടാണ് പറയുന്നത്. ഞാൻ നിനക്ക് ചേരില്ല.. നിന്നെ എപ്പോളും വേദനിപ്പിക്കാൻ മാത്രമേ എനിക്ക് പറ്റിയിട്ടുള്ളു. ഇനിയും അത് തുടരാൻ എനിക്ക് വയ്യ...'
'കൃഷ്ണ ആണോ കാരണം..?
ഇഷാനി സംശയത്തോടെ ചോദിച്ചു
'ഹേ.. ഞാൻ അവൾക്ക് വേണ്ടി ആണ് ഇത് വേണ്ടെന്ന് വയ്ക്കുന്നത് എന്നാണോ നീ കരുതുന്നത്.. നിനക്ക് വേണ്ടി തന്നെ ആണ്.. നമ്മൾക്ക് ഇടയിൽ ഇപ്പൊ ഉള്ള ഫ്രണ്ട്ഷിപ്പ് മതി എനിക്ക്.. അതാണ് ബെറ്റർ.. നീ പണ്ട് പറഞ്ഞത് ശരിയായിരുന്നു.. ഈ പ്രേമം ഒക്കെ വെറുതെ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി വക്കും.. നമുക്ക് ആദ്യം നമ്മൾ എങ്ങനെ ആരുന്നോ അത് പോലെ പോകാം.. നമുക്ക് രണ്ട് പേർക്കും അതാണ് ബെറ്റർ...'
ഞാൻ പറഞ്ഞു
'ഞാൻ നിന്നെ ഒരിക്കലും അതിന് ഒരു ഫ്രണ്ട് ആയി കരുതിയിട്ടില്ല.. ഒരിക്കൽ പോലും.. നിനക്ക് എന്നേ ഇത് വരെ മനസിലായിട്ടില്ല.. എന്നെ ഇഷ്ടം അല്ലെന്ന്
💬 Comments
View all comments