Chapter Title : റോക്കി 6 [സാത്യകി] [Climax]
നീ പറഞ്ഞാൽ ഞാൻ പൊക്കോളാം.. നിന്നെ ഇനി ശല്യപ്പെടുത്തില്ല...'
ഇഷാനി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു
'അങ്ങനെ എനിക്ക് പറയാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ഞാൻ പറഞ്ഞതാണ് ശരിയെന്നു നിനക്ക് പിന്നെ മനസിലാകും.. ഇപ്പൊ നീ അവൻ പറയുന്നത് കേട്ട് ആകെ പേടിച്ചു. അതാണ് ഇങ്ങനെ ഒക്കെ പറയുന്നത്.. അതെന്നോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നു എനിക്ക് മനസിലാകും..'
'നിനക്ക് മനസിലാകില്ല. ഒന്നും മനസിലാകില്ല.. എന്നേ ഒറ്റയ്ക്ക് ആക്കില്ല എന്ന് പറഞ്ഞു വാക്ക് തന്നിട്ട് ഇപ്പൊ ഒറ്റയ്ക്ക് ആക്കാൻ ആണേൽ നീ പൊക്കോ..'
'ഒറ്റയ്ക്ക് ആക്കിയില്ലല്ലോ.. ഞാൻ കൂടെ തന്നെ ഉണ്ടാവുമല്ലോ.. ഒരു ഫ്രണ്ട് ആയി..'
'നീ പോ...'
കരച്ചിൽ അടക്കി പിടിച്ചു എന്നേ തള്ളി മാറ്റിയിട്ടു അവൾ ദേഷ്യത്തിൽ പോകാൻ തുടങ്ങി.
'നിക്ക്.. പിണങ്ങാതെ...'
ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി
'നീ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ് ആരൊക്കെയോ എനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയത്.. ഇപ്പൊ നിനക്കും എന്നേ വേണ്ടല്ലോ.. ഞാൻ അന്നത്തെ ദേഷ്യത്തിൽ ഇറങ്ങി പോയതല്ലേ.. അതിന് എന്നോട് ഇത്രയും ഒക്കെ തിരിച്ചു കാണിക്കണോ..? കൈ വിട്... ഞാൻ പൊക്കോളാം...'
അവൾ കരയാൻ തുടങ്ങിയിരുന്നു
'അയ്യേ.. കരയാതെ.. തനിക്ക് ഇപ്പൊ എന്താ വേണ്ടേ...?
അവളുടെ കവിളിൽ രണ്ട് കൈയും ചേർത്ത് കരച്ചിൽ നിർത്താൻ കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ ഞാൻ ചോദിച്ചു
'നിന്നെ.....!
അവൾ കണ്ണീരൊലിപ്പിച്ചു കൊണ്ട് പറഞ്ഞു..
'എനിക്ക് വേറാരും ഇല്ല....'
അതിൽ കൂടുതൽ എനിക്കും പിടിച്ചു നിൽക്കാൻ ആവില്ലായിരുന്നു.. എന്നോട് തന്നെ കള്ളം പറയാൻ കഴിയില്ലായിരുന്നു.. കരഞ്ഞു വിങ്ങി പൊട്ടാറായ ഇഷാനിയെ ഞാൻ
💬 Comments
View all comments