0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.2K

ഒതുങ്ങും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ എനിക്ക് തെറ്റി. സമയം കൂടുന്തോറും അവളുടെ ആവേശം കൂടി വന്നതേ ഉള്ളു. ഇത്രയും വികാരത്തിൽ ഞാൻ അവളെ കണ്ടിട്ടില്ല.. നക്കി രസിച്ചത് നിർത്തി അവളിപ്പോ എന്നേ തിന്നാൻ തുടങ്ങി. എന്റെ ചുണ്ടുകൾ ആണ് അവൾ ആദ്യം ഭക്ഷിക്കാൻ തുടങ്ങിയത്.. എന്റെ കീഴ്ചുണ്ടുകളിൽ ഒരു യക്ഷിയെ പോലെ അവൾ പല്ലുകൾ അമർത്തി.. എനിക്ക് ചെറുതായ് നൊന്തു.. ഞാൻ അത് കാര്യമാക്കിയില്ല. പക്ഷെ അവളുടെ കടി പ്രയോഗം കൂടി കൂടി വന്നപ്പോൾ ചെറിയ നോവ് നല്ല വേദന ആയി.. ഞാൻ പതിയെ അവളുടെ മുഖം എന്നിൽ നിന്നും അടർത്തി മാറ്റി..

'കടിക്കല്ലേ മലരേ..'

'കടിച്ചാൽ എന്താ....?
അവൾ അപ്പോളും വിട്ടു പോകാത്ത ആവേശത്തിൽ ചോദിച്ചു

'എനിക്ക് നോവുന്നുണ്ട്‌..'
ഞാൻ പറഞ്ഞു. ചുണ്ടിൽ ഒക്കെ അമർത്തി കടിച്ചാൽ തടിച്ചു വീർത്തു വരും. നാണക്കേട് വെറുതെ വിളിച്ചു വരുത്തരുതല്ലോ

'നോവട്ടെ...'
അവൾ ഒരു കൂസലും കൂടാതെ പറഞ്ഞു

'നോവട്ടെ എന്നോ..?

'അതേ...'

'നീ ഇനി ഇങ്ങനെ എന്നോടുള്ള ദേഷ്യം തീർക്കുവാണോ..?
ഞാൻ തമാശയായി ചോദിച്ചു

'ആണ്..'
അവൾ മറുപടി തന്നു

'അപ്പോൾ ദേഷ്യം ഉണ്ടല്ലേ ഇപ്പോളും..'

'ദേഷ്യം ഉണ്ട്.. ഇല്ലെന്ന് ആര് പറഞ്ഞു. വെറുപ്പില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളു. എന്റെ ദേഷ്യം ഞാൻ ഇങ്ങനെ ഒക്കെ തീർക്കും.. സഹിച്ചാൽ മതി അങ്ങോട്ട്‌...'
അവൾ വലിയ അധികാരത്തോടെ പറഞ്ഞു

'ശെടാ.. ഇത് വലിയ പണി ആയല്ലോ.. എന്റെ ദേഹം നോവുന്നത് എനിക്ക് ഇഷ്ടം അല്ല..'

'നീ ഇഷ്ടപ്പെടണ്ട. എനിക്ക് ഇഷ്ടം ഉള്ളത് ഒക്കെ ഞാൻ ചെയ്യും.. ഇത്

💬 Comments

View all comments