0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.2K

എന്റെ മാത്രം ബോഡി ആണ്.. '
അവൾ എന്റെ ബോഡിയിൽ വേദനിക്കാതെ ഒരു ഇടി തന്നിട്ട് വീണ്ടും കെട്ടിപിടിച്ചു ചുംബിക്കാൻ തുടങ്ങി

ചുംബനം എന്ന് പറഞ്ഞാൽ കടി തന്നെ. ചുണ്ട് കടിച്ചു കടിച്ചു ഇവൾ ചുമപ്പിക്കുമെന്ന് ഞാൻ ഭയന്നു. എനിക്ക് അവളെ തിരിച്ചു എന്തൊക്കെയോ ചെയ്യണമെന്ന് തോന്നുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ ആക്രമണത്തിൽ ഞാൻ തീരെ നിസ്സഹായനായി മാറി. ചെറിയ കടിയൊക്കെ ഞാൻ അനുവദിച്ചു കൊടുത്തപ്പോ അവൾ കടിയുടെ കാഠിന്യം കൂട്ടി. അപ്പോൾ ഞാൻ പിന്നെയും തടഞ്ഞു

'എന്റെ പൊന്നോ ഇങ്ങനെ കടിക്കല്ലേ ചുണ്ട് മുറിഞ്ഞു പാട് വരും..'

'വരട്ടെ...'

'നാണക്കേട് ആണ്.. പ്ലീസ്.. നീ വേറെ എവിടേലും കടിക്ക്. ആരും കാണാത്ത ഇടത്തു...'
ഞാൻ അപേക്ഷ പോലെ പറഞ്ഞു
അത് അവൾ കണക്കിൽ എടുത്തു എന്ന് തോന്നി

'ഷർട്ട് അഴിക്ക്...'
അവൾ പറഞ്ഞു

'ഷർട്ട് അഴിക്കാനോ..? ഇത് കോളേജ് ആണ് മോളെ...'
ഞാൻ അവളെ ഓർമിപ്പിച്ചു

'എന്നാൽ ബട്ടൻസ് അഴിക്ക്..'
ഞാൻ അവൾ പറഞ്ഞത് പോലെ ചെയ്തു.. യക്ഷിയുടെ അടുത്ത ലക്ഷ്യം എന്റെ കഴുത്താണ്. ദൈവമേ ഇവൾ എന്റെ കൊരവള്ളി കടിച്ചെടുക്കുമോ..? ബട്ടൻസ് രണ്ടെണ്ണം അഴിച്ചു കഴുത്തു കാണിച്ചു കൊടുത്തപ്പോ ആണ് അവളെന്റെ കഴുത്തിൽ കിടന്ന മാല ശ്രദ്ധിച്ചത്. അവളുടെ മുഖം ചെറുതായ് ഒന്ന് മാറി..

'ഇത് പൊട്ടിച്ചു കള...'
അവൾ മാലയിൽ പിടിച്ചു വലിച്ചു

'അയ്യോ അത് പൊട്ടിക്കല്ലേ...'
ഞാൻ തടഞ്ഞു

'ഇത് ഡിസ്റ്റർബൻസ് ആണ്...'

'അത് പറ.. ഊരി തരാം..'
ഞാൻ മാല കഴുത്തു വഴി ഊരി ഡെസ്കിൽ വച്ചു. രക്ഷ ഊരിയപ്പോൾ പഴുത്

💬 Comments

View all comments