0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.2K

താണ്ടവം ആടിയത്. ചുംബനം വർഷിച്ചു കഴിഞ്ഞു കടി തുടങ്ങാൻ പോയപ്പോൾ ആണ് മൂളിപ്പാട്ട് പാടി ഒരു അപസ്വരം ഞങ്ങൾക്കടുത്തേക്ക് വരുന്നത് ഞാൻ കേട്ടത്

"അനുരാഗലോല യാമിനി...
ഇത് ഹൃദയം നിറയും നിമിഷം.."
രാഹുലാണ് വരുന്നത്. വരുന്നുണ്ട് എന്നറിയിക്കാൻ ഒരു സിഗ്നൽ തന്നതാണോ അവൻ..? എന്തായാലും ഞാൻ പെട്ടന്ന് തന്നെ അവളെ പിടിച്ചു കുലുക്കി

'ദേ അവൻ വരുന്നുണ്ട്...'
ഞാൻ ഷർട്ടിന്റെ ബട്ടൻസ് പെട്ടന്ന് ഇട്ടു. ഇഷാനിക്ക് അപ്പോളാണ് കുറച്ചു ബോധം വന്നത് എന്ന് തോന്നി. എന്റെ മുഖത്തേക്ക് നോക്കിയപ്പോ പഴയ ഒരു നാണം അവളിൽ ഞാൻ കണ്ടു.. പക്ഷെ അവൾ കൈകൾ എന്റെ അരയിലൂടെ ചുറ്റി എന്നേ ചേർത്ത് പിടിച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു

'അവൻ വരുന്നുണ്ട്..'
ഞാൻ പറഞ്ഞു

'അവൻ കണ്ടോട്ടെ...'
അവൾ എന്റെ നെഞ്ചിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു

ആ തെണ്ടി കണ്ടു. കേറി വന്നപ്പോൾ തന്നെ ഇങ്ങനൊരു കാഴ്ച ഒരുപക്ഷെ അവൻ പ്രതീക്ഷിച്ചു കാണില്ല. ഞങ്ങൾ ഇപ്പോളും സംസാരിച്ചു കാര്യം തീർപ്പ് ആക്കി കാണില്ല എന്നാണ് അവൻ കരുതിയിരുന്നത്.. ആ ആശ്ചര്യം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു
'മൈര്.....!

' കപ്പിൾസിനെ ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ സമ്മതിക്കില്ല അല്ലേ...?
ഞാൻ ചുമ്മാ അവനോട് ചൂടായി തമാശക്ക്

'ഏതോ പിള്ളേർ ഇങ്ങോട്ട് കേറി വരുന്നുണ്ട്. അതാ ഞാൻ ആദ്യം ഇങ്ങോട്ട് വന്നേ.. അല്ല ഞാൻ ഇത് എന്ത് മൈരാണ് ഈ കാണുന്നത്..'
അവൻ ചോദിച്ചു

'നീ എന്തൊക്കെയാടാ ഇവളോട് പറഞ്ഞത്. ഇവൾ ആകെ പേടിച്ചു പോയി..'
അപ്പോളേക്കും ഇഷാനി കെട്ടിപ്പിടുത്തം വിട്ടു എന്നിൽ നിന്ന്

💬 Comments

View all comments