0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 45779

ഞാൻ പരുപാടി പുനരാരംഭിക്കാൻ തിരിഞ്ഞതും അവൾ പുറത്തേക്ക് വന്നു..

'മതി വാ പോകാം..'
അവൾ എന്നെയും വിളിച്ചു കൊണ്ടു താഴേക്ക് പോയി. അന്ന് കോളേജ് കഴിഞ്ഞു അവൾ കടയിൽ പോയില്ല. എക്സാം ആയത് കൊണ്ടു ഇനി വരുന്നില്ല എന്ന് അവൾ പറഞ്ഞിരുന്നു.. അത് കൊണ്ടു തന്നെ ഞാൻ അവളുമായി കറങ്ങാൻ പോയി. ടൗണിൽ മിക്കയിടത്തും ഞങ്ങൾ പോകാറുള്ളത് കൊണ്ട് അവൾ കൂടുതൽ ദൂരേക്ക് പോകാമെന്നു പറഞ്ഞു. കറങ്ങലിനു ഉപരി എന്റെ പുറകിൽ ഇങ്ങനെ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് ആയിരുന്നു അവളുടെ താല്പര്യം. അത് കൊണ്ടു എവിടെ എങ്കിലും നിർത്തിയാലും പിന്നെയും മുന്നോട്ടു പോകാൻ പറയും.

ഇഷാനി ആണേൽ കെട്ടിപ്പിടിച്ചു കുഴഞ്ഞാണ് പുറകിൽ ഇരിക്കുന്നത്. കെട്ടിപ്പിടുത്തം, പിച്ച്, കടി, ഉമ്മ അങ്ങനെ എല്ലാ ഐറ്റവും അവൾ പിന്നിൽ ഇരുന്നു കാണിക്കുന്നുണ്ട്. കാണുന്നോരോക്കെ ഞങ്ങളെ വല്ലാത്ത രീതിയിൽ നോക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അത് വലിയ കാര്യം ആക്കി എടുത്തില്ല. പണ്ടത്തെ കോണ്ടം പരസ്യത്തിലെ നായകനെയും നായികയെയും പോലെ ഞങ്ങൾ ഞങ്ങളുടെ ലോകത്ത് ഉല്ലസിച്ചു നടന്നു
"യേ ക്യാ ഹുവാ
കസേഹുവാ കഭി ഹുവാ
ഒച്ചോടെ... "

കറക്കം ഒക്കെ കഴിഞ്ഞു അവളെ തിരിച്ചു വീട്ടിൽ വിട്ടപ്പോ സന്ധ്യ ആയിരുന്നു.. ഇത്രയും നേരം അടിപൊളി ആയി എൻജോയ് ചെയ്തു ഇരുന്നിട്ട് ബൈ പറയാൻ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവളാണേൽ ഞാൻ വീടിന് മുന്നിൽ ഇറക്കിയിട്ടും പോകാതെ പിന്നെയും എന്നേ പിടിച്ചു നിർത്തി സംസാരിക്കുവാണ്. ഒടുവിൽ ഒരു വിഷമത്തോടെ അവൾ ബൈ പറഞ്ഞു തിരിഞ്ഞു നടന്നു.. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി, പക്ഷെ എടുത്തില്ല.. പെട്ടന്ന് അവൾ നിന്നു. എന്നിട്ട് തിരിഞ്ഞു പിന്നെയും എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു

'ഞാൻ അങ്ങോട്ട് വരട്ടേടാ...'
ഒരു പാവത്തെ പോലെ അവൾ ചോദിച്ചു

സത്യം പറഞ്ഞാൽ എന്റെയും മനസ്സിൽ അത് തന്നെ ആയിരുന്നു. അന്നത്തെ ആക്രമണം കഴിഞ്ഞു പിന്നെ അനക്കം ഒന്നുമില്ല. ആ വഴി ഉള്ള പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് എന്റെ മനസ്സ് പറയുന്നു. പിന്നെ എന്താണ് അവളെ വീട്ടിലേക്ക് കൊണ്ടു വരാൻ എന്നേ തടയുന്നത്.. ഒന്നുമില്ല.. ഞാൻ തലയാട്ടി സമ്മതം മൂളേണ്ട താമസം അവൾ അടുത്ത് വന്നു എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അകത്തേക്ക് ഓടി പോയി..

ഈ പെണ്ണിന്റെ കാര്യം. ഞാൻ നാണത്തോടെ ചുറ്റും നോക്കി. ആരും

💬 Comments

View all comments