Chapter Title : റോക്കി 6 [സാത്യകി] [Climax]
നിനക്ക് സങ്കടം ആയോ അപ്പോൾ...?
ഇഷാനി കളിയാക്കി ചോദിച്ചു
'ആയി. എന്റെ ഫ്രണ്ട് അല്ലേ.. അപ്പോൾ എനിക്ക് സങ്കടം വരും...'
ഞാൻ അങ്ങനെ പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്തെ ചിരി മാഞ്ഞു. ദേഷ്യത്തിൽ അവൾ അല്പം നീങ്ങി മാറി ഇരുന്നു
'എനിക്ക് അവൾക്ക് മെസ്സേജ് അയക്കാനും സോറി അയക്കാനും ഒന്നും മേല..'
ഇഷാനി പറഞ്ഞു
'നീ അയക്കണ്ട.. അവൾക്ക് വരാൻ തോന്നുമ്പോ അവൾ വന്നോളും..'
ഞാൻ പറഞ്ഞു
'എന്നോട് ദേഷ്യം ഉണ്ടല്ലേ....?
ഇഷാനി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു
'ആ കുറച്ചു.. ഇങ്ങനെ ഒക്കെ കാണിച്ചപ്പോൾ...'
ഞാൻ പറഞ്ഞു
'ഇനിയും ഞാൻ ദേഷ്യം പിടിപ്പിക്കും.. ഞാൻ ടോക്സിക് ആണ്.. നീ കാണാൻ കിടക്കുന്നതെ ഉള്ളൂ...'
ഇഷാനി ഒരു ഹുങ്കോടെ പറഞ്ഞു
'ഓ വലിയ ടോക്സിക് തന്നെ നീ.. നിന്നെക്കാൾ വലിയ ടോക്സിക് അവളുമാരെ ഞാൻ കണ്ടിട്ടുണ്ട്...'
ഞാനും വിട്ടു കൊടുത്തില്ല
'അവരെ പോലെ ഒന്നും അല്ല മോനെ ഈ ഇഷാനി.. നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല...'
'എണ്ടി.. എനിക്ക് ടെമ്പർ തെറ്റി നീ ഇത് വരെ എന്നേ കണ്ടിട്ടില്ല.. അത് കൊണ്ട് ഡയലോഗ് വിടുന്നതാ...'
'നിനക്ക് ടെമ്പർ തെറ്റിയാൽ നീ എന്ത് ചെയ്യും...?
ഇഷാനി ചോദിച്ചു
'എനിക്ക് തന്നെ അറിയില്ല.. ലാസ്റ്റ് നീ മോങ്ങും എന്ന് മാത്രം അറിയാം...'
ഞാൻ പറഞ്ഞു
'എന്നാൽ അതൊന്ന് കാണണമല്ലോ..'
അവൾ പറഞ്ഞു
'ചുമ്മാ മൂപ്പിക്കാതെ.. നീ പാവം ആയോണ്ട് ഞാൻ അടങ്ങി ഇരിക്കുന്നതാ..'
'അല്ലാരുന്നേൽ നീ എന്നേ അങ്ങ് വിഴുങ്ങുമോ..? അതോ എന്നേ കൊണ്ട് അവളോട് സോറി പറയിക്കുമോ..? പറ...'
'പിന്നെ
💬 Comments
View all comments