Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇവിടെ ഒറ്റയ്ക്ക് ഇരുന്നിട്ട് ഇങ്ങോട്ട് നോക്കി പോലും ഇല്ലല്ലോ...'
അവൾ എന്നേ നോക്കാതെ പിണങ്ങിയ കൂട്ട് പറഞ്ഞു
'ഇപ്പൊ ഇങ്ങോട്ട് വന്നത് ഞാൻ അല്ലേ. രാവിലെ മിണ്ടിയതും ഞാൻ.. നിനക്കും ഇതൊക്കെ ആകാമല്ലോ...'
ഞാൻ ചോദിച്ചു
'നീ വരുമോ ഇല്ലയോ എന്ന് അറിയാൻ വേണ്ടി ഞാൻ വരാഞ്ഞതാ...'
അവൾ പറഞ്ഞു
'ആഹാ.. ഞാൻ എപ്പോളും ഇങ്ങോട്ട് വന്നു മിണ്ടണം, അടുത്തോട്ടു വരണം.. കൊള്ളാല്ലോ...'
'അതേ.. എന്താ.. പറ്റില്ലേ..? പറ്റില്ലേൽ പൊക്കോ...'
അവൾ ജാഡ ഇട്ടു പറഞ്ഞു
'ഞാൻ പോകുന്നില്ല.. ഇവിടെ തന്നെ ഇരിക്കും...'
ഞാൻ കുറച്ചു കൂടി നീങ്ങി അവളെ തൊട്ടുരുമ്മി ഇരുന്നു.. പുറത്ത് നല്ല മഴ ആയതു കൊണ്ട് അവളോട് ചേർന്ന് ഇരിക്കാൻ നല്ല സുഖം.. ക്ലാസിൽ പിള്ളേർ ഒന്നും ഇല്ലാരുന്നേൽ നല്ല കിസ്സ് അങ്ങ് കാച്ചാമായിരുന്നു..
'നിന്റെ ഫ്രണ്ട് എന്താ ഇപ്പൊ വരാത്തത്..? ഞാൻ ഒരു ഫൺ ആയി ചെയ്തതാ. അതിന് ഇത്ര ഫീൽ ആയി കോളേജിൽ വരാതെ ഇരിക്കേണ്ട കാര്യം ഒന്നുമില്ല...'
ഇഷാനി കൃഷ്ണയുടെ കാര്യം എടുത്തിട്ടു
'ഞാൻ നിന്നോട് പറഞ്ഞല്ലോ അവൾ നമ്മുടെ ഇടയിൽ നിന്ന് ഒഴിവായി പോയതാ. പിന്നെയും നീ അവളുടെ പുറകെ നടന്നു അവളെ ഊക്കിയത് പോലെയാണ് അവൾക്ക് തോന്നിയെ.. അപ്പോൾ പിന്നെ അവൾക്ക് ഫീൽ ആകില്ലേ...?
ഞാൻ ചോദിച്ചു
'അത്ര ഫീൽ ആകാൻ മാത്രം ഒന്നുമില്ല.. ഞാൻ ഇനി അവളോട് ഒന്നിനും വരില്ല എന്ന് പറഞ്ഞേക്ക്.. അവളോട് ക്ലാസ്സിൽ വരാൻ പറ..'
ഇഷാനി പറഞ്ഞു
'തന്നെ പറഞ്ഞാൽ മതി.. എന്നേ അപ്പോൾ തന്നെ ബ്ലോക്ക് ആക്കി..'
'അയ്യോടാ...
💬 Comments
View all comments