0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.3K

കാണാം.. ക്ലാസ്സിൽ ബൾബ് ഇട്ടിട്ടുണ്ട് എങ്കിലും മഴ കാരണം ജനാലകൾ എല്ലാം അടച്ചത് കൊണ്ട് ഇരുട്ടായിരുന്നു ക്ലാസിൽ കൂടുതൽ പരന്നത്..

ആ അരണ്ട വെളിച്ചത്തിൽ അവളെ നോക്കി കിടന്നപ്പോൾ അവളും ഇങ്ങോട്ട് നോക്കി കിടക്കുകയാണ് എന്ന് എനിക്ക് മനസിലായി.. ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് രാഹുൽ ഉച്ചയ്ക്ക് വീട്ടിൽ പോയി. ആഷി മുന്നിൽ എവിടെയോ പാത്തുമ്മ ആയി സൊള്ളുന്നുണ്ട്.. ഞങ്ങൾ രണ്ട് പേരും അവളുമാരുടെ കൂടെ ആയാൽ രാഹുൽ പോസ്റ്റ്‌ ആണെന്ന് അറിയുന്ന കൊണ്ട് അവൻ നേരത്തെ പോയി.. കൂട്ടത്തിൽ ഒരുത്തനു മാത്രം പെണ്ണില്ലേൽ അത് ഒരു പോസ്റ്റ്‌ ആണ്.. ക്ലാസിൽ ഇപ്പൊ ഇത് പോലെ കുറച്ചു പ്രേമരോഗികളും പഠിപ്പികളും മാത്രം ഉണ്ട്. അവരെല്ലാം അവരവരുടെ തൊഴിലിൽ വ്യാപൃതരായിരുന്നു.. ഞാനും ഒറ്റയ്ക്ക് ആണ് അവളും ഒറ്റയ്ക്കാണ്. അത് കൊണ്ട് അവളുടെ അടുത്ത് പോയി ഇരിക്കാമെന്ന് ഞാൻ കരുതി. അങ്ങേ അറ്റത്തു ഏറ്റവും പിന്നിൽ ആയാണ് ഇഷാനി ഇരിക്കുന്നത്.. ഞാൻ ചെന്നു അവളുടെ അടുത്ത് ഇരുന്നു..

'കിടു മഴ അല്ലേ...?

ഞാൻ ചോദിച്ചു

'ആഹ്മ്...'

അവൾ അതേയെന്ന മട്ടിൽ പറഞ്ഞു

'എന്താ ഒരു മിണ്ടാട്ടം ഇല്ലാത്തത്. കള്ളപിണക്കം ഇത് വരെ തീർന്നില്ലേ..?

ഞാൻ ചോദിച്ചു

'എനിക്ക് പിണക്കം ഒന്നുമില്ല. നിനക്കല്ലേ ജാഡ...'

ഏഹ് ഇപ്പൊ എനിക്കായോ ജാഡ..?

'ഏഹ് ഇപ്പൊ എനിക്കായോ ജാഡ..?

ഞാൻ മനസ്സിൽ വന്നത് തന്നെ ചോദിച്ചു

'അതേ.. നിനക്ക് തന്നെ ആണ് ജാഡ..'

'ജാഡ ആയിട്ടാണോ ഞാൻ രാവിലെ വന്നു മിണ്ടിയെ..?

ഞാൻ ചോദിച്ചു

'ചുമ്മാ ബോധിപ്പിക്കാൻ വന്നു മിണ്ടിയത് അല്ലേ.. ഞാൻ ഇത്രേം നേരം

💬 Comments

View all comments