Chapter Title : റോക്കി 6 [സാത്യകി] [Climax]
കൊണ്ട് ഇറക്കിക്കോ....'
അവൾക്ക് എന്നോട് പിണക്കം ഒന്നുമില്ല എന്ന് എനിക്ക് മനസിലായി. പക്ഷെ കൃഷ്ണ ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ കിടന്ന് പുകയുന്ന ഒരു പ്രശ്നം ആയിരുന്നു...
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ എല്ലാവരുടെയും ചോദ്യങ്ങളും വിഷസും ഒക്കെ ഞങ്ങളെ മൂടി. സെറ്റ് ആയിട്ട് രണ്ടാം ദിവസം തന്നെ പിണങ്ങി എന്നത് നാണക്കേട് ആകുമെന്നത് കൊണ്ട് ഞങ്ങൾ രണ്ട് പേരും ഇടയിൽ പ്രശ്നം ഇല്ലാത്തത് പോലെ അഭിനയിച്ചു.. കൃഷ്ണ അന്ന് ക്ലാസ്സിൽ വന്നില്ല. ബ്ലോക്ക് ആയത് കൊണ്ട് പിന്നെ ചോദിക്കാനും എനിക്ക് കഴിഞ്ഞില്ല.. അത് കഴിഞ്ഞു പിന്നെയും കൃഷ്ണ ആബ്സെന്റ് ആയി. അത് ആവർത്തിച്ചപ്പോൾ അവളെ വിളിക്കാം എന്ന് തന്നെ ഞാൻ കരുതി. പക്ഷെ ആദ്യം ഒന്നും അവൾ ഫോൺ എടുത്തില്ല.. പിന്നെ ഞാൻ തുര്തുരെ വിളിച്ചോണ്ട് ഇരുന്നപ്പോൾ അവൾ സഹികെട്ടു ഫോൺ എടുത്തു എന്റെ നേരെ ചൂടായി.. താൻ ചാകാൻ ഒന്നും പോണില്ല എന്നും കുറച്ചു മനഃസമാദാനം തരുമോ എന്നുമൊക്കെ ചോദിച്ചു എന്റെ നേരെ ചാടി.. എന്തായാലും അവൾ ഓക്കേ ആയി വരുന്നുണ്ട് എന്ന് എനിക്ക് തോന്നി..
അടുത്ത ദിവസവും അവൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അന്നും അവൾ വന്നില്ല.. അന്ന് ആണേൽ ഉച്ച കഴിഞ്ഞു ക്ലാസ്സ് കാണാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പകുതി പിള്ളേരും ക്ലാസ്സിൽ ഇല്ലായിരുന്നു. പുറത്ത് ആണേൽ നല്ല മഴയും.. പുറത്തെ കോരിച്ചൊരിയുന്ന മഴയും ക്ലാസ്സിലെ കുട്ടികളുടെ ചലപില ശബ്ദവും ശ്രദ്ധിച്ചു കൊണ്ട് ഡെസ്കിൽ ചെവി വച്ചു ഞാൻ കിടന്നു.. ചെരിഞ്ഞു കിടന്നത് കൊണ്ട് അങ്ങേ അറ്റത്തു ഇഷാനി ഇരിക്കുന്നത് എനിക്ക്
💬 Comments
View all comments