Chapter Title : റോക്കി 6 [സാത്യകി] [Climax]
നിനക്ക് എല്ലാം ഓർമ വന്നത്...?
ഞാൻ ചോദിച്ചു
'ആ എനിക്ക് ഇപ്പോളാണ് തോന്നിയത്. ഇനിയും തോന്നുമ്പോ ഇനിയും ചെയ്യും.. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
അവൾ ചോദിച്ചു
'ഉണ്ട്.. എനിക്ക് ഇഷ്ടം ആകുന്നില്ല നിന്റെ ഈ സ്വഭാവം...'
ഞാൻ തുറന്നു പറഞ്ഞു
'നീ ഇഷ്ടപ്പെടണ്ട. നീ പെട്ടാലും ഇല്ലേലും ഞാൻ ഇനിയും അവളെ കളിയാക്കും.. നിന്റെ പേര് പറഞ്ഞു തന്നെ കളിയാക്കും..'
ഇഷാനി ദേഷ്യത്തിൽ പറഞ്ഞു. എന്നോടുള്ള ദേഷ്യത്തിൽ അല്ല. കൃഷ്ണയോടുള്ള ദേഷ്യം
'നീ അവളോട് ഉള്ള ദേഷ്യം തീർക്കാൻ ആണോ എന്റെ അടുത്ത് പിന്നെയും വന്നത്...?
ഞാൻ ചോദിച്ചു
'ഓ.. ഇപ്പോളും നിനക്ക് എന്റെ ഇഷ്ടത്തിൽ വിശ്വാസം ഇല്ലല്ലേ.. വേണ്ട.. നീ അങ്ങനെ തന്നെ കരുതിക്കോ...'
ഞാൻ ആ പറഞ്ഞത് അവൾക്ക് ഫീൽ ആയി. ഇഷാനി പിണങ്ങി പോകാൻ എഴുന്നേറ്റ്..
'ഹാ.. പോകാതെ.. പിണങ്ങില്ല എന്നൊക്കെ ഇന്നലെ പറഞ്ഞ ആൾ ആണേ...'
'ഞാൻ പോകുവാ.. എനിക്ക് കടയിൽ പോണം..'
അവൾ പറഞ്ഞു
'ഇന്ന് പോണില്ല എന്ന് കുറച്ചു മുന്നേ പറഞ്ഞിട്ട്...?
'ഇപ്പൊ പോണം എന്ന് പറയുന്നു..'
'ഞാൻ കൊണ്ട് വിടാം..'
ഞാൻ പറഞ്ഞു
'വേണ്ട.. എനിക്ക് തന്നെ പോകാൻ അറിയാം...'
അവൾ പറഞ്ഞു
ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ പിന്നെയും ഒരു പിണക്കം തമ്മിൽ വരണ്ട എന്ന് കരുതി ആകണം അവൾ ആ പ്രശ്നം കുറച്ചു തണുപ്പിച്ചു
'വേണ്ട എന്ന് പറഞ്ഞാൽ പിന്നെ നിർബന്ധിക്കരുത് കേട്ടോ.. ഇവിടുന്ന് ഇനി ബസ് പിടിച്ചു പോകാൻ ഒന്നും എന്നേ കൊണ്ട് മേല.. മര്യാദക്ക് എന്നേ അവിടെ
💬 Comments
View all comments