0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.3K

എനിക്ക് തോന്നുന്നില്ല...'

'ചുമ്മാ ഡയലോഗ് അടിക്കുമ്പോ ആളു നോക്കി അടിക്കണം..'

അവൾ പറഞ്ഞു

'എന്റെ ഇഷാനി നീ കരുതുന്നത് പോലെ നീ അത്ര ബോൾഡ് ഒന്നുമല്ല.. എനിക്ക് നിന്നെ കരയിക്കാൻ ഒട്ടും ഇഷ്ടവും ഇല്ല..'

ഞാൻ പറഞ്ഞു

' ഒരു തവണ ഒന്ന് കരയിക്ക് മോനെ.. എന്നിട്ട് നീ ബാക്കി ഡയലോഗ് അടിക്ക്...'

അവൾ വാങ്ങിച്ചു കെട്ടിയിട്ടേ പോകൂ എന്ന് എനിക്ക് മനസിലായി. ഇരന്നു വാങ്ങാൻ ആണ് അവളുടെ യോഗം.. എങ്കിൽ അതങ്ങനെ തന്നെ ആകട്ടെ

ഞാൻ അവളോട് പിന്നെയും ചേർന്നു ഇരുന്നു. അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു.. എന്റെ കയ്യിൽ ഇരിക്കുമ്പോ അവളുടെ കൈ തീരെ കുഞ്ഞാ. ഞാൻ പതിയെ എന്റെ കൈകൾക്കുള്ളിൽ അവളുടെ കൈപ്പത്തി വച്ചു അമക്കാൻ തുടങ്ങി.. വിടർന്നിരുന്ന അവളുടെ കൈപ്പത്തി ഒരു കൂമ്പ് പോലെ എന്റെ കൈകൾക്ക് ഉള്ളിൽ ഒതുങ്ങി.. ഞാൻ ആദ്യം കുറച്ചു ബലമേ പ്രയോഗിച്ചുള്ളൂ.. ശക്തി കൂടിയാൽ അവൾക്ക് വേദനിക്കും എന്നെനിക്ക് അറിയാമായിരുന്നു.. പക്ഷെ അവൾ അതൊന്നും വലിയ കാര്യം അല്ലാത്തത് പോലെ ഇരുന്നു..

ഞാൻ പിന്നെയും ബലം കൊടുത്തു. ഇപ്പൊ അവൾക്ക് നോവാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ അവളുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നുമില്ല.. അത്രക്ക് ആയോ.. ഞാൻ കൈകൾ പിന്നെയും ബലത്തിൽ മുറുക്കി. അവളുടെ കുഞ്ഞു കൈപ്പത്തി എന്റെ കൈകൾക്ക് ഉള്ളിൽ കിടന്ന് ഞെരുങ്ങി.. ഞാൻ ശക്തി കൂട്ടുന്തോറും അവളുടെ മുഖം അസ്വസ്‌ഥമാകുന്നത് ഞാൻ കണ്ടു.. പക്ഷെ കരയാനോ വിടെന്ന് പറഞ്ഞു കെഞ്ചാനോ അവൾ തയ്യാറായില്ല.. അവൾ ഇത്ര വരെ വേദന സഹിക്കുമെന്ന് ഞാൻ കരുതിയില്ല..

💬 Comments

View all comments