Chapter Title : റോക്കി 6 [സാത്യകി] [Climax]
ഈ കളി ജയിക്കണം എങ്കിൽ ഇനിയും അവളെ വേദനിപ്പിക്കണം.. അത്രത്തോളം മുന്നോട്ട് പോണോ എന്ന് ഞാൻ ചിന്തിച്ചു.. പിന്നെ അവൾക്ക് വാശി ഉണ്ട്.. ഞാൻ ആയിട്ട് കുറക്കണ്ട എന്ന് വച്ചു ഞാൻ പിന്നെയും കൈകൾക്ക് ശക്തി കൊടുത്തു
ഇഷാനിയുടെ പുന്നാര കൈകൾ ഒടിഞ്ഞു മടങ്ങിയ പോലെ എന്റെ കൈയ്ക്ക് ഉള്ളിൽ കിടന്നു വിങ്ങി. അവൾ വേദന കൊണ്ട് പുളയുന്നത് ഞാൻ കണ്ടു.. കണ്ണടച്ചു പല്ല് കടിച്ചു കരയാതെ അവൾ പിടിച്ചു നിന്നു.. ഇവിടെ വരെ എത്തുമ്പോ എങ്കിലും അവൾ തോറ്റു തരുമെന്ന് ഞാൻ കരുതിയതാണ്.. ഞാൻ കരുതിയതിലും വിൽ പവർ ഇവൾക്ക് ഉണ്ട്.. പണ്ട് ലക്ഷ്മി അവളുടെ കാര്യം പറഞ്ഞത് പെട്ടന്ന് ഞാൻ ഓർത്തു.. അവരെല്ലാം കൂടി തല്ലി ഒരു പരുവം ആക്കിയിട്ടും അന്ന് അവൾ ഒന്ന് കരഞ്ഞു പോലുമില്ലായിരുന്നു എന്ന്.. ഞാൻ ഊഹിച്ചതിലും ധൈര്യശാലി ആണ് എന്റെ ഇഷാനി.. ഇനി കളി മുന്നോട്ടു പോയാൽ അവളുടെ കൈ നല്ലത് പോലെ നോവും.. നല്ലത് പോലെ എന്ന് വച്ചാൽ നല്ലത് പോലെ.. അതറിഞ്ഞിട്ടും അവൾ കടിച്ചു പിടിച്ചു തോറ്റു തരാതെ ഇരിക്കുവാണ്. ജയിക്കാൻ ആണേൽ കൂടി അവളെ അത്രയും വേദനിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല
'തോറ്റെന്നു പറ.. ഞാൻ വിടാം...'
ഞാൻ അവളോട് പറഞ്ഞു
'എന്റെ പട്ടി പറയും...'
വേദന കടിച്ചമർത്തി അവൾ പറഞ്ഞു
'ഞാൻ ഇനിയും അമക്കും.. സീരിയസ് ആയിട്ട് പറയുവാ.. നിന്റെ കൈ ഒടിയും...'
ഞാൻ വാണിങ് പോലെ പറഞ്ഞു
'എന്നാലും തോറ്റു തരാൻ സൗകര്യം ഇല്ല...'
'ഇപ്പോളോ...?
ഞാൻ ഒരല്പം കൂടി ബലം
💬 Comments
View all comments