0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.3K

കൂട്ടി അവളോട് ചോദിച്ചു.. വേദന എടുത്തു അവൾ പുളഞ്ഞു ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് പോയി... വായിൽ വന്ന നിലവിളി അവൾ കടിച്ചമർത്തി.. പിന്നിൽ അവൾ എഴുന്നേറ്റപ്പോൾ അവളുടെ രണ്ട് ബഞ്ചു മുന്നിൽ ഇരുന്ന ശ്രുതി ഞങ്ങളെ തിരിഞ്ഞു നോക്കി..

'കൊച്ചിന്റെ കൈ ഒടിക്കുവാണോ...?

ശ്രുതി ചോദിച്ചു

'അവൾക്ക് അഹങ്കാരം ഉണ്ട്.. അതൊന്ന് തീർത്തു കൊടുക്കട്ടെ...'

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞങ്ങൾ തമാശക്ക് അടി കൂടുന്നത് ആണെന്ന് വച്ചു ശ്രുതി ചിരിച്ചു കൊണ്ട് തിരിഞ്ഞു ഇരുന്നു

'എന്റെ അഹങ്കാരം ഒന്നും തീർക്കാൻ നീ പോരാ...'

കൈ വേദനിക്കുന്ന ദേഷ്യത്തിൽ ഇഷാനി പറഞ്ഞു

'തോറ്റോ...?

ഞാൻ പിന്നെയും ചോദിച്ചു

'ഇല്ല....'

വേദന കൊണ്ട് പുളഞ്ഞു അവൾ പറഞ്ഞു.. അത് കണ്ടപ്പോ എനിക്ക് പാവം തോന്നി.. ഞാൻ പിടുത്തം വിട്ടു.. ഇഷാനി കൈ എന്നിൽ നിന്നും വലിച്ചു കുടഞ്ഞു.. പാവത്തിന്റെ കൈ നല്ലത് പോലെ ചുവന്നു.. കൈ വേദനിച്ചത് കൊണ്ട് അവൾ ദേഷ്യത്തിൽ എന്നേ നോക്കി.. ഹും.. പാവം ഒന്നുമല്ല

' കൈ വേദനിച്ചോ മോളെ...?

ഞാൻ കയ്യിൽ പിടിച്ചു ചോദിച്ചു

'പോ.. എന്റെ കൈ ഒടിഞ്ഞു...'

അവൾ കൈ തിരുമ്മി കൊണ്ട് പറഞ്ഞു

' കൈ ഒന്നും ഒടിഞ്ഞില്ല.. ഞാൻ പതുക്കെ അല്ലേ ഞെക്കിയേ...'

ഞാൻ അവളുടെ കൈയിൽ തലോടി

'നിന്റെ പതുക്കെ...'

അവൾ കൈ തട്ടി മാറ്റി പറഞ്ഞു

'ഇഷൂ പിണങ്ങിയോ..?

ഞാൻ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ ചോദിച്ചു

'പിണങ്ങി ഒന്നുമില്ല. നീ തോറ്റു എന്തായാലും..'

അവൾ പറഞ്ഞു

'ആര് പറഞ്ഞു.. ഞാൻ നിർത്തി ഇല്ലല്ലോ..

💬 Comments

View all comments