Chapter Title : റോക്കി 6 [സാത്യകി] [Climax]
അല്ലാതെ അവളോട് ഇഷ്ടം ഉള്ളത് കൊണ്ടല്ല..'
ഞാൻ പറഞ്ഞു
'നിനക്ക് ഇപ്പോളും അവനെ മനസിലായിട്ടില്ല..'
ഇഷാനി എന്നേ കുറ്റപ്പെടുത്തി
'എനിക്കോ..? അവനെയോ..?
ഞാൻ ചോദിച്ചു
'അതേ. നിനക്ക് എന്താ അവര് സെറ്റ് ആകുന്നതിൽ ഒരു വിഷമം..?
ഇഷാനി ചോദിച്ചു
'എനിക്ക് ഒരു വിഷമവും ഇല്ല. അങ്ങനെ ഉണ്ടായിരുന്നേൽ എനിക്ക് അവരെ തമ്മിൽ മീറ്റ് ചെയ്യിക്കണ്ടായിരുന്നല്ലോ...'
ഞാൻ അത് പറഞ്ഞപ്പോ ഇഷാനി ചെറുതായ് ഒന്ന് ഷോക്ക് ആയി
'എന്താ പറഞ്ഞെ..? നീ മീറ്റ് ചെയ്യിച്ചു എന്നോ..? നിനക്ക് അറിയാമായിരുന്നോ അവൾ അവിടെ ആണ് വർക്ക് ചെയ്യുന്നത് എന്ന്..? അതാണോ അവിടെ തന്നെ പോകാം എന്ന് നീ വാശി പിടിച്ചത്...?
അവൾ ചോദിച്ചു
'യെസ്. അറിയാമായിരുന്നു.. അവൻ ഇവളുടെ കാര്യം പറഞ്ഞപ്പോ തൊട്ട് ഞാൻ ഇവളെ തപ്പുന്നുണ്ട്. ഈ അടുത്ത് ആണ് ഇവൾ നാട്ടിൽ ഉണ്ടെന്ന് മനസിലായത്...'
ഞാൻ പറഞ്ഞു
'നീ ഇതൊക്കെ എങ്ങനെ കണ്ടു പിടിച്ചു..?
അവൾ അത്ഭുതത്തോടെ ചോദിച്ചു
'ഇതിൽ എന്ത് പാട്..? ഞാൻ എനിക്ക് ഉള്ള കുറെ കണക്ഷൻസ് വഴി തപ്പി. ഇവൾ ഹൈദരാബാദ് എവിടോ ആണെന്നാണ് ആദ്യം കരുതിയത്. അതാണ് ആളെ കിട്ടാൻ താമസിച്ചത്..'
'അവന്റെ മനസ്സിൽ അവൾ ഇല്ലെങ്കിൽ പിന്നെ എന്തിനാ അവരെ തമ്മിൽ നീ മീറ്റ് ചെയ്യിച്ചത്..?
ഇഷാനി ചോദിച്ചു
'ആ ചാപ്റ്റർ അവൻ ഇത് വരെ ക്ലോസ് ആക്കിയിട്ടില്ല. അത് ക്ലോസ് ആയാലേ അവൻ ശരിക്കും മൂവ് ഓൺ ആകൂ..'
'അപ്പോൾ ഇനി അവര് തമ്മിൽ കണ്ടു പിന്നെയും ഇഷ്ടത്തിൽ ആയാലോ..?
ഇഷാനി ചോദിച്ചു
'ആയാൽ എന്താ. ആവുന്നേൽ ആവട്ടെ. അത് അവന്റെ ഇഷ്ടം. പക്ഷെ അങ്ങനെ ആവില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്..'
ഞാൻ പറഞ്ഞു
'അതെന്താ നൂറ് ശതമാനം ഉറപ്പ്..? എനിക്ക് തോന്നുന്നത് അവര് പിന്നെയും ഒന്നാകും എന്നാണ്..'
ഇഷാനി പറഞ്ഞു
'നിനക്ക് സൈക്കോളജി അറിയാത്തത് കൊണ്ടാണ്.. അവര് ഇനി സെറ്റ് ആവില്ല. അവനെ എനിക്ക് അറിയാം..'
ഞാൻ പറഞ്ഞു
'എന്നാൽ ഞാൻ പറയുന്നു അവര് സെറ്റ് ആകുമെന്ന്.. ഇന്ന് തന്നെ അവർക്കിടയിൽ സ്പർക്ക് ഉണ്ടായിരുന്നു..'
'എന്ത് കോപ്പ് ഉണ്ടായാലും അവര് തമ്മിൽ സെറ്റ് ആവില്ല..'
ഞാൻ പറഞ്ഞു
'ബെറ്റ് വെക്കുന്നോ...?
അവൾ വാശിപ്പുറത്തു ചോദിച്ചു
'വയ്ക്കാം.. എത്ര രൂപ ബെറ്റ്....?
ഞാൻ ചോദിച്ചു
'പൈസ ബെറ്റ് അല്ല.. വേറെ എന്തേലും ബെറ്റ് പറ..'
അവൾ പറഞ്ഞു
'പൈസക്ക് അല്ലാതെ
💬 Comments
View all comments