0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 312.6K

തിരിച്ചും അതേ പോലൊരു നോട്ടമാണ് കൃഷ്ണയും ഇഷാനിക്ക് കൊടുത്തത്.. ഇഷാനി കാരണം ആണ് അർജുന് തന്നോട് ഫീലിംഗ്സ് വരാത്തത്.. ഉണ്ടായിരുന്ന ബന്ധം പോയതും ഇവൾ കാരണമാണ്. എന്നാൽ അവൾ ചിന്തിക്കുമ്പോളോ...? സെറ്റ് ആയ ബന്ധം തകർന്നത് ഞാൻ കാരണം ആണ്.. ആ പകയാണ് അവളുടെ നോട്ടത്തിൽ ഉള്ളത്.. ഒരാൾ കാരണം മറ്റൊരാളുടെ സ്വപ്‌നങ്ങൾ വഴി മുടങ്ങി.. അതിന്റെ അരിശത്തിൽ വഴി മാറാതെ രണ്ട് പേരും പരസ്പരം തുറിച്ചു നോക്കി ഒരു കയ്യകലത്തിൽ നിന്നു...

കിച്ചപ്പാ എന്ന് വിളിച്ചു ക്രിസ്റ്റി പിന്നിലൂടെ വന്നപ്പോൾ ഇഷാനിയിൽ നിന്നും കണ്ണെടുത്തു കൃഷ്ണ തിരിഞ്ഞു നോക്കി. ആ സമയം തന്നെ ഇഷാനി മുന്നോട്ടു നടന്നു കൃഷ്ണയുടെ ദേഹത്ത് ചെറുതായി ഒന്ന് ഉരസി കടന്നു പോയി..

'ഇവൾക്ക് കണ്ണും കാണില്ലേ..?

കൃഷ്ണയെ തട്ടിയിട്ട് പോയ ഇഷാനിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.. ഇഷാനി അത് കേട്ടതായി പോലും ഭാവിക്കാതെ കടന്നു പോയി

ആ സംഭവത്തോടെ ഒരു കാര്യം കൃഷ്ണ തീർച്ചപ്പെടുത്തി.. ഇത്രയും നേരം തനിക്ക് തീർച്ച ഇല്ലാഞ്ഞ ആ കാര്യം തന്നെ.. അർജുന്റെ കാര്യത്തിൽ എന്ത് ചെയ്യരുത് എന്ന് ലച്ചു ഉപദേശിച്ചു വിട്ടോ അത് തന്നെ ചെയ്യാൻ കൃഷ്ണ തീരുമാനിച്ചു.. ഇഷാനിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ കൃഷ്ണയുടെ ഈഗോ തയ്യാറായിരുന്നില്ല.. അർജുൻ തനിച്ചിരിക്കുന്ന ഒരു സമയം നോക്കി കൃഷ്ണ അവന്റെ അടുത്ത് ചെന്നു..

'അയാം സോറി....'

കൃഷ്ണ അഭിനയം ആരംഭിച്ചു

അവൾ എന്തിനാണ് വന്നു സോറി പറയുന്നത് എന്ന് അർജുന് മനസിലായില്ല. സത്യത്തിൽ അവളോട് എത്ര സോറി പറഞ്ഞാലും പൊറുക്കാൻ പറ്റാത്ത അവരാതം ആണ് താൻ

💬 Comments

View all comments