Chapter Title : റോക്കി 6 [സാത്യകി] [Climax]
കാണിച്ചത് എന്ന് അർജുന് ബോധ്യം ഉണ്ട്. എന്നാൽ അവൾ ഇപ്പോൾ ഇങ്ങോട്ട് വന്നു സോറി പറയാൻ എന്താണ് ഉണ്ടായത് എന്ന് അർജുന് മനസിലായില്ല...
'എന്താടി.. എന്തിനാ സോറി..?
അർജുൻ കാര്യം അറിയാതെ തിരക്കി
'ഞാൻ.. ഞാൻ കാരണം അല്ലേ നിങ്ങളുടെ റിലേഷൻ കട്ട് ആയത്.. ഞാൻ ഒരിക്കലും മനഃപൂർവം ചെയ്തത് ആയിരുന്നില്ല. പക്ഷെ എന്നാലും ഞാൻ കാരണം നിന്റെ ഹാപ്പിനെസ്സ് പോയെന്ന് ഓർക്കുമ്പോ എനിക്ക് വിഷമം ഉണ്ട്..'
കൃഷ്ണ നല്ലകുട്ടി ആയി അഭിനയിച്ചു കൊണ്ട് പറഞ്ഞു
'ഹേയ്.. നീ ഇതിനാണോ എന്നോട് വന്നു സോറി പറയുന്നെ..? ഞാൻ ആണ് നിന്നോട് സോറി പറയേണ്ടത്.. നീ ഒരു തെറ്റും ചെയ്തിട്ടില്ല..'
അവളുടെ അഭിനയം മനസിലാകാതെ അർജുൻ പറഞ്ഞു. അല്ലെങ്കിൽ തന്നെ എല്ലാം കൊണ്ടും സമനില തെറ്റി നിൽക്കുന്ന അർജുൻ ഇത്രയ്ക്ക് ഒന്നും കടന്നു ചിന്തിക്കില്ല..
'ഞാൻ ഇല്ലായിരുന്നു എങ്കിൽ നിങ്ങൾ സന്തോഷത്തോടെ ഇരുന്നേനെ..'
കൃഷ്ണ പറഞ്ഞു
'അതൊന്നും നീ ആലോചിക്കാതെ.. അങ്ങനെ ഒന്നും അല്ല. അവളെ പോലൊരു കൊച്ചിനെ ഒന്നും ഞാൻ അർഹിക്കുന്നില്ല.. എങ്ങനെ ആണേലും ആ ബന്ധം പൊളിഞ്ഞേനെ.. അല്ലാതെ നീ അല്ല കാരണം..'
അർജുൻ അവളെ സമാധാനിപ്പിച്ചു. എന്നാലും അതിനിടയിൽ അവൻ ഇഷാനിയെ പൊക്കി അടിച്ചത് കൃഷ്ണയെ വല്ലാതെ ചൊടിപ്പിച്ചു. പക്ഷെ അവൾ അത് മുഖത്ത് കാണിച്ചില്ല.. ഓ.. അവളെ പറ്റി പറയാൻ തുടങ്ങിയാൽ ഇവന് എപ്പോളും ഇതേ പോലെ പൊക്കിയടി കൂടുതൽ ആണ്.. കേക്കുമ്പോ തന്നെ പൊളിഞ്ഞു വരും.. അവൾ ആരാടാ രാജകുമാരിയോ..? കൃഷ്ണ മനസ്സിൽ അർജുനോട് കയർത്തു സംസാരിച്ചു..
'ഞാൻ എന്തേലും ചെയ്യണോ
💬 Comments
View all comments