Chapter Title : റോക്കി 6 [സാത്യകി] [Climax]
അത് റെഡി ആക്കാൻ..? അവളോട് സംസാരിക്കുകയോ വല്ലോം...?
കൃഷ്ണ വെറുതെ ഒന്ന് എറിഞ്ഞു നോക്കി. അർജുൻ ഒരിക്കലും അതിന് സമ്മതിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
'അതിന്റെ ഒന്നും ആവശ്യമില്ല.. അത് ക്ലോസ് ആയ കേസ് ആണ്.. നീ അത് ആലോചിച്ചു വിഷമിക്കണ്ട എന്ന് പറഞ്ഞല്ലോ..'
അർജുൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു
എനിക്കെന്ത് വിഷമം.. കൃഷ്ണ മനസിൽ പറഞ്ഞു. നിങ്ങൾ രണ്ടും മിണ്ടാതെ ഇരിക്കുന്നത് ആണെടാ എന്റെ സന്തോഷം.. എന്തായാലും ആ വിഷയം ക്ലോസ് ആയെന്ന് അവന്റെ വായിൽ നിന്ന് കേട്ടപ്പോ കൃഷ്ണയ്ക്ക് ഒരു കുളിർമ തോന്നി..
കൃഷ്ണ പിന്നെയും പാവം കളിച്ചു സംസാരിച്ചു.. അർജുൻ അവൾ സീരിയസ് ആണെന്ന് കരുതി. താൻ എത്രത്തോളം പാവം ആകുന്നോ അത്രത്തോളം അവൻ തന്നെ കെയർ ചെയ്യുന്നുണ്ട് എന്ന് കൃഷ്ണ തോന്നി. ഇഷാനിയെ ബീറ്റ് ചെയ്യാൻ ഇഷാനി പ്രോ മാക്സ് ആകണമെന്ന് കൃഷ്ണ മനസിലാക്കി.. ഇഷാനിയെ പോലെ മറ്റുള്ളവരുടെ ഫീലിംഗ്സ് മനസിലാക്കി പാവത്തെ പോലെ സംസാരിച്ചാൽ അർജുന് ഒരു പ്രത്യേക താല്പര്യം തോന്നും.. അപ്പോൾ ഇങ്ങനെ ആണ് ആ ഷോർട് ഹെയർ വാണം ഇവനേ വളച്ചത്.. താൻ വെറുതെ സ്മാർട്ട് ആയി സമയം കളഞ്ഞു എന്ന് കൃഷ്ണ മനസിലാക്കി..
അന്ന് കൃഷ്ണ കുറെ നേരം അർജുനോട് സംസാരിച്ചു. രണ്ട് പേരും മെയിൻ വിഷയം അധികം നേരം സംസാരിച്ചില്ല. ആ സംസാരത്തിന് ഒടുവിൽ കൃഷ്ണ തന്റെ ഉള്ളിലിരുപ്പ് പറയാതെ പറഞ്ഞു. എന്നാൽ അത് അർജുന് ഒട്ടും സംശയം ഉണ്ടാകാത്ത പോലെയും..
' ഞാൻ പറയുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല... പക്ഷെ എനിക്ക് നിന്നോട്
💬 Comments
View all comments