Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒരു വിഷമത്തിൽ എന്ന പോലെ പറഞ്ഞു
'എന്ത്...?
ഞാൻ ചോദിച്ചു
'നീ ഒന്ന് മെഡിക്കൽ ഷോപ്പ് വരെ പോകേണ്ടി വരും. എനിക്ക് പീരീഡ്സ് ആയി. ഞാൻ പാഡും എടുക്കാൻ വിട്ടു പോയി.. ഇത്തവണ നേരത്തെ ആണ്...'
അവൾ കൈ കൊണ്ടു പൂവിന്റെ ഭാഗം തൊട്ട് പറഞ്ഞു
'അതാണോ..? ഞാൻ ഇപ്പൊ വാങ്ങി കൊണ്ടു വരാം..'
ഞാൻ പെട്ടന്ന് തന്നെ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി പാഡ് വാങ്ങി അവൾക്ക് കൊടുത്തു. അവൾ പാഡ് വാങ്ങി ബാത്‌റൂമിൽ പോയി കുളിയും കഴിഞ്ഞാണ് വന്നത്. ഞാനും കുളിച്ചിട്ട് ഫുഡ് റെഡി ആക്കി അവളുടെ കൂടെ ഒരുമിച്ച് കഴിച്ചു. അത് കഴിഞ്ഞു ഞങ്ങൾ നേരെ ടെറസിൽ പോയി അവിടെ മെത്തയിൽ ഇരുന്നു. ഇഷാനി ദൂരേക്കു നോക്കി ഇങ്ങനെ ഇരുന്നു. ഇഷാനിയുടെ കാലുകൾ എന്റെ മടിയിൽ ആയിരുന്നു. ഞാൻ അത് പതിയെ മസ്സാജ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു.. മസാജിന് ഇടയിൽ ആണ് കണങ്കാലിൽ എന്തോ ഇഴയുന്നത് പോലെ ഇഷാനിക്ക് തോന്നിയത്.. വേറൊന്നും അല്ലായിരുന്നു, അവളുടെ ആ പഴയ സ്വർണ്ണ പാദസരം തന്നെ..
'ഇതിവിടെ കിടക്കട്ടെ...'
പാദസരം അവളുടെ കാലിൽ അണിയിച്ചു കൊണ്ട് ഞാൻ പറഞ്ഞു. അത് അണിഞ്ഞപ്പോൾ ആണ് അത് തിരിച്ചു കൊടുത്തതും തമ്മിൽ ഉണ്ടായ പിണക്കവും എല്ലാം ഇഷാനിയുടെ മനസ്സിൽ പിന്നെയും തികട്ടി വന്നത്..
'എത്ര നാളായി അല്ലേ നമ്മൾ ഇവിടെ ഇങ്ങനെ ഇരുന്നിട്ട്...?
അവൾ ചോദിച്ചു
'രണ്ട് മൂന്ന് മാസം ആയി കാണും..'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
'എനിക്ക് പക്ഷെ ഒരുപാട് നാളായത് പോലെ തോന്നുന്നു.. നീയായി പിണങ്ങി ഇരുന്നത് ഒക്കെ കുറെ വർഷങ്ങൾ എടുത്തത് പോലെ..'
'നീ പഠിക്കുന്നേൽ താഴെ പോയി പഠിച്ചോ. ഞാൻ കുറച്ചു കഴിഞ്ഞു താഴേക്ക് വന്നോളാം..'
ഞാൻ പറഞ്ഞു
'നീ പഠിക്കുന്നില്ലേ..?
അവൾ ചോദിച്ചു
'എനിക്ക് ഈ രാത്രിയിൽ പഠിച്ചാൽ തലയിൽ കയറില്ല. രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ പഠിച്ചാലേ കയറൂ..'
ഞാൻ കളിയായി പറഞ്ഞു
'ബ്രഹ്മമുഹൂർത്തത്തിൽ ഞാൻ രാവിലെ വിളിക്കാമെ.. എണീറ്റില്ലേ ആണ്..'
'ഞാൻ തന്നേ എണീറ്റോളം. എന്നേ ആരും വിളിക്കണ്ട..'
ഞാൻ പറഞ്ഞു
'ഓ..
💬 Comments
View all comments