0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.5K

സാധ്യത ഉള്ളത്. പിന്നെ എന്തെങ്കിലും വായിച്ചു പഠിക്കാൻ ഉണ്ടേൽ പഠിക്കാൻ പറഞ്ഞു കസേരയിൽ പോയി ഇരുന്നു. എല്ലാവരും അധികം ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടി ഇരുന്നു.. ക്ലാസ് ഒക്കെ കംപ്ലീറ്റ് ആയത് കൊണ്ടു ഇപ്പൊ പകുതി പേരെ ക്ലാസ്സിൽ കയറാറുള്ളു.

ഞാനും രാഹുലും ആഷിയും ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു എന്തൊക്കെയോ അവരാതം കാച്ചിക്കൊണ്ട് ഇരിക്കുമ്പോ ആണ് അവൾ എന്നേ നല്ലത് പോലെ നോക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയത്. അവളെ നോക്കാതെ തന്നെ അവൾ ഇങ്ങോട്ട് ശ്രദ്ധിച്ചിരിക്കുവാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ ഞാൻ അവന്മാരോട് സംസാരിച്ചു അവളെ നോക്കാതെ ഇരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ എന്റെ പുറത്ത് ഒരു പേപ്പർ ചുരുട്ടിയത് വന്നു തട്ടി. ഞാൻ അത് അറിയാത്തത് പോലെ ഇരുന്നു.. അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അറിഞ്ഞില്ല എന്ന് കരുതി ആവണം അവൾ ഒന്ന് കൂടി ചുരുട്ടി എറിഞ്ഞു.. ഇത്തവണ ഞാൻ അത് ദേഹത്ത് കൊണ്ടത് പോലെ ഭാവിച്ചു. പക്ഷെ അത് എറിഞ്ഞ അവളെ നോക്കാതെ ഞാൻ ചുറ്റും ചുമ്മാ പൊട്ടനെ പോലെ നോക്കി ഇതെവിടുന്നു വന്നു എന്ന ഭാവത്തിൽ

'പോയി മിണ്ടു മൈരേ കൂടുതൽ ഷോ ഇറക്കാതെ...'

രാഹുൽ എല്ലാം അറിയുന്നുണ്ടായിരുന്നു

'ഓ അവൾക്ക് ജാഡ..'

'ഇപ്പൊ ഇങ്ങോട്ട് വന്നു മുട്ടിയില്ലേ.. ഇനി നീ അയയ്..'

അവൻ പറഞ്ഞു.

ഞാൻ മെല്ലെ അവളെ നോക്കി. അവൾ എന്നേ നോക്കി ഡെസ്കിൽ തല വച്ചു കിടക്കുവാണ്.. ഞാൻ പതിയെ എഴുന്നേറ്റു അങ്ങേ അറ്റത്തുള്ള അവളുടെ ബെഞ്ചിൽ പോയി ഇരുന്നു. ഞാൻ

💬 Comments

View all comments