0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.6K

പിന്നിലൂടെ നടന്നു പോകുന്നത് രേണു കണ്ടിരുന്നു. ഞാൻ ബുക്ക്‌ കാണിച്ചു പഠിക്കാൻ ആണെന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ ആരും കാണാതെ ചിരിച്ചു..

ബെഞ്ചിൽ ഇരുന്നെങ്കിലും കുറച്ചു ഗ്യാപ് ഇട്ടാണ് ഞാൻ ഇരുന്നത്. വന്നു ഇരുന്നു കഴിഞ്ഞു ഇഷാനി മുഖം മാറ്റി വേറെ എങ്ങോട്ടോ നോക്കി ഇരുന്നു. ആഹാ ഇനി ഇപ്പൊ ഞാൻ പിന്നെയും അങ്ങോട്ട്‌ കേറി മിണ്ടണമായിരിക്കും.. ഞാൻ അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു അതിൽ മെല്ലെ തലോടി.. പിണക്കം ഉണ്ടെങ്കിൽ അവൾ കൈ വലിച്ചേനെ.. അതുണ്ടായില്ല..

' ജാഡ...'

ഞാൻ പറഞ്ഞു

'ശരി.. ആയിക്കോട്ടെ..'

ഞാൻ ജാഡ എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടം ആയില്ല. അവൾ കൈ വലിച്ചു

'ഇപ്പൊ ശരിക്കും ജാഡ..'

ഞാൻ പറഞ്ഞു

'ആണ്. സമ്മതിച്ചു. ഞാൻ ജാഡ ആണ്. നിനക്ക് ഒട്ടും ജാഡ ഇല്ലല്ലോ.. രണ്ട് ദിവസം മൈൻഡ് പോലും ചെയ്തില്ലല്ലോ..'

അവൾ കെറുവോടെ പറഞ്ഞു

'നീ അപ്പോൾ എത്ര ദിവസം എന്നേ മൈൻഡ് ചെയ്യാതെ ഇരുന്നു...?

ഞാൻ തിരിച്ചു ചോദിച്ചു

അതിന് മറുപടിക്ക് മുമ്പ് ചെറിയ ഒരു അടി ആയിരുന്നു എന്റെ കവിളിൽ വന്നു പതിച്ചത്.

'ചെറ്റത്തരം കാണിച്ചിട്ടല്ലേ..?

'മൈരേ ക്ലാസ്സ്‌ ആണ്..'

അവൾ പതിയെ ആണ് തല്ലിയത് എങ്കിലും ഞാൻ ചുറ്റും ഒന്ന് നോക്കി. ആരെങ്കിലും കണ്ടോ ആവൊ.. നാണക്കേട് ആണ്

'തെറി വിളിക്കുന്നോ..?

ഇഷാനി എന്റെ തുടയിൽ പിച്ചി.

'നിനക്ക് ക്ലാസ്സിൽ ഇരുന്നു വേണ്ടാതീനം കാണിക്കാം.. തല്ലിയത് ആണോ കുഴപ്പം..?

' ഓക്കേ. തല്ലിയല്ലോ.. ആ പ്രശ്നം കഴിഞ്ഞല്ലോ..?

ഞാൻ ചോദിച്ചു

'കഴിഞ്ഞൊന്നുമില്ല. മോനു

💬 Comments

View all comments