0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 49877

കൌണ്ടറിന് അടുത്ത് എത്തിയിരുന്നു.. പേ ചെയ്യാൻ കാർഡ് കൊടുത്തതും അവിടെ കൌണ്ടറിൽ ഇരുന്ന പെൺകുട്ടിയെ രാഹുൽ ശ്രദ്ധിച്ചു.. അവന്റെ മുഖം പെട്ടന്ന് വല്ലാതായി.. ആ കുട്ടിയുടെ മുഖവും പെട്ടന്ന് വല്ലാണ്ടായി.. അവൾ കാർഡ് വാങ്ങി സ്വൈപ്പ് ചെയ്തു. അപ്പോളും രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല.. ബില്ല് പേ ചെയ്തു പുറത്തേക്ക് പോകുന്നതിന് മുമ്പ് രണ്ടും കല്പ്പിച്ചു രാഹുൽ ആ കുട്ടിയോട് സംസാരിച്ചു

'നീ... നീ ഇപ്പൊ ഇവിടെ ആണോ...?

അവൻ ചോദിച്ചു

'ആ.. ആടാ.. ഞാൻ നാല് മാസം ആയി ഇവിടെ ആണ്...'

അവൾ ഒരു പരുങ്ങലോടെ പറഞ്ഞു.

'നീ ഹൈദരാബാദ് എവിടെയോ കോഴ്സ് ചെയ്യാൻ പോയി എന്നാണ് ഞാൻ കരുതിയിരുന്നത്...'

രാഹുൽ പറഞ്ഞു

'ആഹ് അത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല.. നീ ഇപ്പൊ എന്ത് ചെയ്യുന്നു...?

അവൾ ചോദിച്ചു

'ഞാൻ ഡിഗ്രി. തേർഡ് ഇയർ ആണ്.. ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു.. ഇനി എക്സാം കൂടെ ഉള്ളു..'

അവൻ പറഞ്ഞു

'ഓ..'

ആ കുട്ടി ഒന്ന് മൂളിയിട്ട് കൃഷ്ണയെ ഒന്ന് സൂക്ഷിച്ചു നോക്കി. അപ്പോളേക്ക് ഞങ്ങൾ ബാക്കി എല്ലാവരും കൈ കഴുകി അവിടേക്ക് വന്നിരുന്നു

'എന്റെ കൂടെ പഠിക്കുന്നവരാ.. ക്ലാസ്സ്‌ തീർന്നതിന്റെ ഒരു സെലിബ്രേഷൻ പോലെ ബീച്ചിൽ ഒക്കെ കറങ്ങാൻ വന്നതാ..'

അവൻ പറഞ്ഞു

'ഓഹ്.. ഓക്കേ. എന്റെ നമ്പർ ചേഞ്ച്‌ ആയിരുന്നു.. നിന്റെ നമ്പർ ഒന്ന് പറയുമോ..?

അവൾ ചോദിച്ചു

'എന്റെ പഴയ നമ്പർ തന്നെ..'

രാഹുൽ അത് പറഞ്ഞിട്ട് അവളെ ഒന്ന് നോക്കി. എന്നിട്ട് നമ്പർ അവൾക്ക് പറഞ്ഞു കൊടുത്തു

അവിടെ നിന്ന് ഇറങ്ങി കാറിൽ കയറി കഴിഞ്ഞാണ് അവൻ അതാരാണെന്ന് ഞങ്ങളോട് പറയുന്നത്. അതാണ് രേവതി. അവനെ പണ്ട് തേച്ചു വലിച്ചു ഒട്ടിച്ചിട്ട് പോയ കൊച്ചു. അവളെ ഇവിടെ കാണുമെന്നു അവൻ ഒരിക്കലും കരുതിയിരുന്നതല്ല. കാറിൽ കയറി കഴിഞ്ഞു അവൻ അധികം സംസാരിച്ചൊന്നുമില്ല. അവൻ ഏതോ സ്വപ്നലോകത്തു ആണെന്ന് എനിക്ക് തോന്നി. ബീച്ചിൽ നിന്ന് തിരിച്ചു പോണ വഴി ആണ് അവന്റെ വീട്. അവനെ അവിടെ ഇറക്കി കൃഷ്ണയെ കോളേജിലും ഇറക്കി. അവളുടെ

💬 Comments

View all comments