Chapter Title : റോക്കി 6 [സാത്യകി] [Climax]
നിന്റെ ആശാൻ തുണ്ടൻ ബെൻസീമയുടെ പാരമ്പര്യം കാത്തു..'
ഞാൻ അവനെ കളിയാക്കി
'അപ്പോൾ എന്തോ നടന്നു.. സത്യം പറ. എന്റെ. എന്തൊക്കെ ചെയ്തു..?
അവൻ ചോദിച്ചു
'ഹേയ്.. ചെറിയ രണ്ട് അമുക്കൽ...'
'ആ പാവം കൊച്ചിനെ നീ പിഴപ്പിച്ചല്ലേ...?
അവൻ തമാശക്ക് എന്റെ പുറത്തു ഒരിടി തന്നു..
എന്തായാലും ഞങ്ങളുടെ ഭാഗ്യത്തിന് അവൻ മാത്രേ ഞങ്ങളുടെ ഉടായിപ്പ് കണ്ടുള്ളൂ എന്ന് തോന്നുന്നു. ഇനി ക്ലാസിൽ വച്ചു ഇമ്മാതിരി പണി വേണ്ടെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ക്ലാസ്സ് വിട്ടു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ ഇഷാനി എന്നേ നോക്കി കോണിപ്പടിയുടെ അവിടെ നിൽക്കുന്നുണ്ട്. താഴേക്ക് പോകാതെ അവൾ മേലേക്ക് ആണ് കയറി പോയത്. മേലെ ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്കാണ് അവൾ പോകുന്നത്. എന്നേ നോക്കി ഒരു കള്ളച്ചിരി ചിരിച്ചിട്ട് അവൾ സ്റ്റെപ് കയറി മേലേക്ക് പോയി. ക്ലാസ്സിൽ പിള്ളേർ എല്ലാം ഇറങ്ങി പോയി എന്ന് ഉറപ്പായി കഴിഞ്ഞു ഞാൻ പതിയെ മേലേക്ക് ചെന്നു
അവിടെ ഡെസ്കിൽ അവൾ എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു.. എന്നേ കണ്ടതും ചിരിച്ചു കൊണ്ടു രണ്ട് കയ്യും നീട്ടി എന്നേ കെട്ടിപ്പിടിക്കാൻ ക്ഷണിച്ചു കൊണ്ടു അവൾ നിന്ന്. കെട്ടിപ്പിടുത്തം പ്രതീക്ഷിച്ചു അടുത്തേക്ക് ചെന്ന എനിക്ക് കിട്ടിയത് നല്ലൊരു അടിയായിരുന്നു. ഞാൻ കവിൾ തിരുമ്മി കൊണ്ട് ചോദിച്ചു
'ഇതിപ്പോ എന്തിനാ ചുമ്മാ തല്ലിയെ..?
'ചുമ്മാതെ അല്ല. ഈയിടെ കാണിച്ച പരിപാടിക്ക് ആണ് ഇപ്പൊ തന്നത്..'
അവൾ ദേഷ്യം നടിച്ചു കൊണ്ടു പറഞ്ഞു
'അതിന് അല്ലേ ക്ലാസ്സിൽ വച്ചു തല്ലിയത്..?
ഞാൻ ചോദിച്ചു
'അത് പതിയെ അല്ലേ. ഇത് പോലൊരെണ്ണം
💬 Comments
View all comments