Chapter Title : റോക്കി 6 [സാത്യകി] [Climax]
അയാൾ അർജുനെ അടിമുടി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു
'അതേ.. എന്താ കാര്യം...?
'പറയാം.. വരൂ...'
ജോർജ് സാർ ഓഫിസിന് ഉള്ളിലേക്ക് എന്തോ അധികാരത്തിൽ നടന്നു..
അയാൾ പറയുന്നതിന് മുമ്പ് തന്നെ എനിക്ക് കാര്യങ്ങൾ ചെറുതായി വ്യക്തമായി തുടങ്ങി.. ഞങ്ങളുടെ ഓഫിസിൽ ചെക്കിങ് നടക്കുന്നതാണ് വിഷയം. എക്സൈസ് ന് ചെക്ക് ചെയ്യാൻ മാത്രം ഇവിടെ എന്ത് ഗുലുമാൽ ആണ് ഉള്ളതെന്ന് ഞാൻ ആലോചിച്ചു. പക്ഷെ കാര്യങ്ങൾ ഞാൻ ആലോചിച്ചതിനേക്കാൾ ഗുരുതരമായിരുന്നു. ഞങ്ങളുടെ ഒട്ടുമിക്ക സ്‌ഥാപനങ്ങളിലും ഗോഡൗണിലും ഒരേ സമയത്തു ഇൻസ്‌പെക്ഷൻ നടക്കുന്നുണ്ട്. മഹാൻ വിളിച്ചപ്പോൾ ആണ് എനിക്ക് അത് മനസിലായത്. ഇവരുടെ ഇടയിൽ നിന്ന് അധികം ഫോണിൽ സംസാരിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ കൂടുതൽ വിവരങ്ങൾ തിരക്കാൻ പോയില്ല. അച്ഛനെ അറിയിക്കണ്ട എന്ന് മാത്രം മഹാനോട് പറഞ്ഞിട്ട് ഞാൻ കോൾ കട്ട് ചെയ്തു.
അവരുടെ ഇൻസ്‌പെക്ഷൻ മണിക്കൂറുകൾ നീണ്ടു. അത്രയും നേരം ഞാൻ ഓഫിസിൽ തന്നെ ആയിരുന്നു. ഫൈസിയും മാനേജർ സജീവും ഒപ്പം ഉണ്ടായിരുന്നു. അവസാനം പരിശോധനക്ക് ഫലം കാണുന്നില്ല എന്നായപ്പോൾ അവര് അത് അവസാനിപ്പിച്ചു. ജോർജ് സാർ എന്നെ തനിച്ചു സംസാരിക്കാൻ വേണ്ടി എന്റെ ക്യാബിനിലേക്ക് വന്നു.. ഇത്രയും നേരം ബുദ്ധിമുട്ടിച്ചതിന് ഒരു ക്ഷമാപണം ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അതുണ്ടായില്ല..
'അർജുൻ ഇപ്പോൾ കോളേജിൽ പോകുന്നുണ്ടോ..? അങ്ങനെ ആണ് കേട്ടത്..'
ജോർജ് സാർ എനിക്ക് മുന്നിലായ് ഇരുന്നു കൊണ്ട് ചോദിച്ചു
'യെസ്..'
ആ ചോദ്യം എനിക്ക് അധികം ഇഷ്ടം ആയില്ല. അതൊക്കെ എന്റെ പേർസണൽ കാര്യങ്ങൾ അല്ലേ. അതിലൊക്കെ ഇയാൾ എന്തിനാ തലയിടുന്നെ.. പക്ഷെ
💬 Comments
View all comments