0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 313.3K

അയാൾക്ക് അതിലൊക്കെ എന്തോ താല്പര്യം ഉള്ളത് പോലെ തോന്നി. കോളേജിനെ കുറിച്ചും ഇപ്പൊ അങ്ങനെ പഠിക്കാൻ തോന്നാനുള്ള സാഹചര്യത്തെ കുറിച്ചും ഒക്കെ അയാൾ കിള്ളി കിള്ളി ചോദിച്ചു കൊണ്ടിരുന്നു

'നിങ്ങടെ കോളേജിൽ പിള്ളേർക്കിടയിൽ ഡ്രഗ്സ് നല്ല പോലെ സപ്ലൈ ആകുന്നുണ്ടല്ലോ.. നമുക്ക് ഭയങ്കര തലവേദന ആണ് നിങ്ങളുടെ കോളേജ് കൊണ്ട്..'

അങ്ങേര് ഒരു അർഥം വച്ചെന്ന പോലെ പറഞ്ഞു

'ആഹ്...'

അയാളുടെ സംസാരം എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാകാഞ്ഞത് കൊണ്ട് ഞാൻ ഒരു ആഹ് മാത്രം റിപ്ലൈ കൊടുത്തു

'അർജുന് ഇതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ..? പറഞ്ഞാൽ ഞങ്ങൾക്ക് ഒരു ഹെല്പ് ആയേനെ..'

ഞാൻ ഒരല്പം പതറി. പക്ഷെ അത് പുറത്തു കാണിച്ചില്ല. കോളേജിൽ അത്യാവശ്യം ഡ്രഗ് ഡീലിങ്ങ്സ് നടക്കുന്നത് ഒക്കെ എനിക്ക് അറിയാം. അവരിൽ പലരെയും അറിയുകയും ചെയ്യാം. അതിൽ ഒരുത്തന്റെ കയ്യിൽ നിന്ന് ഒരു തവണ ഒരു പൊതി വാങ്ങിയിട്ടുമുണ്ട്.. എന്നാലും ഞാൻ ഒന്നും അറിയാത്തത് പോലെ മറുപടി കൊടുത്തു

'ഹേ.. എനിക്ക് അവിടെ അങ്ങനെ വലിയ കണക്ഷൻ ഒന്നുമില്ല. ക്ലാസ്സിൽ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്.. അത്ര മാത്രം..'

ഞാൻ ഒരു നുണ പറഞ്ഞു.

'ഒന്നും അറിയില്ല എന്ന് പറഞ്ഞത് വെറുതെ.. എന്തെങ്കിലും അറിയാതെ ഇരിക്കില്ലല്ലോ...?

അയാൾ ഒരു വളിച്ച ചിരിയോടെ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.. കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് പിടികിട്ടി. ഇയാൾക്ക് ഇപ്പോളും എന്നെ സംശയം ഉണ്ട്. എന്റെ താടിയും നീണ്ടു നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയും ഒക്കെ അയാളിൽ ഒരു സംശയം ജനിപ്പിച്ചിട്ടുണ്ട്.. കടങ്കഥ പറഞ്ഞു കളിക്കാൻ

💬 Comments

View all comments