Chapter Title : റോക്കി 6 [സാത്യകി] [Climax]
താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മുഖത്ത് നോക്കി തന്നെ കാര്യം പറഞ്ഞു..
'സാർ എന്താ ഒരുമാതിരി ചോദ്യം ചെയ്യൽ പോലെ.. എനിക്ക് കോളേജിൽ ഡ്രഗ് ഡീലിങ് ഉണ്ടെന്നാണോ സാറിന്റെ സംശയം..'
'എനിക്ക് അങ്ങനെ സംശയിച്ചു കൂടെ. അതൊക്കെ അല്ലേ എന്റെ ഡ്യൂട്ടി..'
അങ്ങേരും നേരെ വിഷയത്തിലേക്ക് വന്നു..
'സംശയിക്കാൻ എന്ത് ഉണ്ടായിട്ടാണ്.. ഇത്രയും നേരം എല്ലായിടത്തും കയറി ഇറങ്ങി പരിശോധിച്ചിട്ടും എന്തേലും കിട്ടിയോ...?
ഞാൻ ആത്മവിശ്വാസത്തിൽ ചോദിച്ചു..
'ഇല്ല. അത് കൊണ്ട് നിങ്ങൾ എന്റെ സംശയത്തിന്റെ ദൃഷ്ടിയിൽ നിന്ന് മാറുന്നുമില്ല..'
'ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്.. ഒരു തെളിവും ഇല്ലാതെ ഞങ്ങളെ സംശയിക്കേണ്ട കാര്യം എന്താണ്..?
ഞാൻ ന്യായമായ സംശയം ഉന്നയിച്ചു
' ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ ഒരു ഫേക്ക് ആണെന്ന് ഇപ്പോളും ഞാൻ കരുതുന്നില്ല. അത്രക്ക് ജനുവിൻ ആയ ഒരു ഇൻഫർമേഷൻ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയത്. എന്നിട്ടും ഒന്നും കിട്ടിയില്ല എങ്കിൽ ഇവിടെ കള്ളത്തരം കാണിക്കുന്ന ആൾ അത്രക്ക് സമർഥൻ ആണെന്നാണ് ഞാൻ കരുതുന്നത്.. ഇതെന്റെ സംശയം മാത്രമാണ്.. നിങ്ങൾ കള്ളൻ ആണെന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ നിങ്ങൾ പൂർണമായും നിരപരാധി ആണെന്ന് വിശ്വസിക്കാൻ ആയിട്ടില്ല എന്ന് മാത്രം ആണ്..'
ജോർജ് അയാളുടെ നിരീക്ഷണം എന്നോട് പങ്ക് വച്ചു.. സംശയിക്കപ്പെടുന്ന ആളുടെ മുന്നിൽ തന്നെ അയാൾ അത് പങ്ക് വച്ചത് എന്തിനാണ് എന്നെനിക്ക് മനസിലായില്ല. ചിലപ്പോ എന്തെങ്കിലും പോലീസ് മുറ ആകും
'സാറിന്റെ സംശയം ഒക്കെ ന്യായം. പക്ഷെ എനിക്ക് അങ്ങനൊരു ബിസിനസ് നടത്തേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഞങ്ങൾക്ക് കോടികളുടെ ബിസിനസ് ഉണ്ട്. അത് പോലും
💬 Comments
View all comments