Chapter Title : റോക്കി 6 [സാത്യകി] [Climax]
നേരെ ചൊവ്വേ നോക്കാൻ എന്നേ കൊണ്ട് പറ്റുന്നില്ല..'
ഞാൻ എന്റെ അവസ്‌ഥ തന്നെ ആണ് പറഞ്ഞത്
'അത് ഇവിടെ വന്നപ്പോൾ തൊട്ടുള്ള തന്റെ പെരുമാറ്റത്തിൽ തന്നെ മനസിലായി ഇവിടെ തന്റെ ശ്രദ്ധ എത്താറില്ല എന്ന്..'
ഇവിടെ വന്നപ്പോൾ തൊട്ടുള്ള എന്റെ എല്ലാ ചലനങ്ങളിലും ഇയാളുടെ കണ്ണുകൾ ഉണ്ടായിരുന്നു.. കള്ളത്തരം ഒന്നും ഇല്ലെങ്കിലും അതെന്നെ അസ്വസ്‌ഥനാക്കി.
' എനിക്ക് ഇതിന്റെ ഒന്നും പിറകെ പോവേണ്ട കാര്യം ഇല്ല.. സാർ അത് മനസിലാക്കിയാൽ മതി..'
'ചിലപ്പോൾ ഒരുപക്ഷെ തന്റെ ഈ ആറ്റിട്യൂട് ആയിരിക്കും പ്രശ്നം..'
എന്തോ ആലോചിച്ചിട്ട് അയാൾ പറഞ്ഞു
'എന്ത്..?
ഞാൻ കാര്യം അറിയാതെ ചോദിച്ചു
'തന്റെ ശ്രദ്ധക്കുറവ്.. അത് മുതലെടുക്കുന്ന മറ്റൊരാൾ ആകാം കപ്പലിലെ കള്ളൻ.. ഞാൻ ഒരു ഊഹം പറഞ്ഞതാണ്...'
അയാൾ വളരെ ഗാഡമായി ചിന്തിച്ചു പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി..
'അച്ഛന് വയ്യാതെ ആയതിൽ പിന്നെ എല്ലാം നോക്കി നടത്തുന്നെ നിങ്ങളുടെ ഒരു അങ്കിൾ ആയിരുന്നല്ലേ.. എന്താ ആളുടെ പേര്...?
ഞാൻ മറുപടി കൊടുക്കാതെ ചിന്തയിൽ മുഴുകി ഇരുന്നപ്പോൾ അയാൾ അടുത്ത ചോദ്യം ചോദിച്ചു.. മഹാനെ കുറിച്ചാണ് അയാളുടെ ചോദ്യം. അയാളുടെ സംശയം മഹാനിലേക്ക് വരെ നീങ്ങുന്നു എന്നറിഞ്ഞപ്പോ എനിക്ക് പൊള്ളി. എന്റെ മുഖം കുറച്ചു കടുപ്പമായി..
'മഹാദേവൻ..'
ഞാൻ ആക്ഷോഭ്യൻ ആയി തന്നെ മറുപടി കൊടുത്തു..
'ആഹ്.. എന്തായാലും നിലവിൽ ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് സോറി.. ഇനി ഞങ്ങളുടെ ഭാഗത്തു നിന്നും ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കട്ടെ..'
ചോദ്യങ്ങൾ എനിക്ക് പിടിക്കുന്നില്ല എന്നയാൾക്ക് പിടികിട്ടിയിരുന്നു. അത് കൊണ്ട് തന്നെ ആ സംസാരം അവസാനിപ്പിച്ചു പിരിയാൻ ആയി
💬 Comments
View all comments