Chapter Title : റോക്കി 6 [സാത്യകി] [Climax]
എടുത്തു വയ്ക്കുന്നുമുണ്ട്. അപ്പോൾ ഇനി ഇവൾ തമാശ പറഞ്ഞതല്ലേ...? ഇതിന് മാത്രം അടി ഒന്നും ഇന്നലെ ഉണ്ടായില്ല. വഴക്ക് ഉണ്ടാക്കി കഴിഞ്ഞിട്ടും ഇന്നലെ അവളെന്നെ കെട്ടിപ്പിടിച്ചു തന്നെ ആണ് ഉറങ്ങിയത്. രാവിലെ എന്തോ മുഷിഞ്ഞു സംസാരിച്ചു എന്ന് മാത്രം. അല്ലാതെ പിണങ്ങി പോകാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല...
'എടി നീ എവിടെ പോവാ...?
ഞാൻ സോഫയിൽ എഴുന്നേറ്റു ഇരുന്നു അവളോട് പിന്നെയും ചോദിച്ചു..
'ഞാൻ എന്റെ വീട്ടിൽ പോകുവാ എന്ന് പറഞ്ഞില്ലേ.. ഞാൻ പൂക്കുട വരെ പോകുവാ..'
അവൾ പാലക്കാട് പോകുന്ന കാര്യമാ പറയുന്നെ
'അതിന് ഇപ്പൊ എന്ത് ഉണ്ടായി...?
ഞാൻ അവളോട് ചോദിച്ചു
'ഒന്നും ഉണ്ടായില്ല. അവിടെ ഉത്സവം ആണ് ഇപ്പൊ. നാളെ ആറാട്ടാണ്. അത് കൊണ്ട് തൊഴാൻ പോകുവാ..'
അവൾ പറഞ്ഞു.
'എക്സാം കഴിഞ്ഞില്ലല്ലോ.. ഇപ്പൊ പോയാൽ പിന്നെ..?
'അതിന് രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഇങ്ങു വരും. എക്സാം ഒരാഴ്ച കഴിഞ്ഞല്ലേ.. കഴിഞ്ഞ കൊല്ലം എക്സാം ആയത് കൊണ്ട് ആറാട്ട് മിസ്സ് ആയിരുന്നു. ഇത്തവണ ലക്ക് ഉണ്ട്..'
ഇഷാനി പറഞ്ഞു
'എന്നിട്ട് നീ എന്നാ എന്നോട് പറയാഞ്ഞത്..? ഞാൻ ഇപ്പൊ അല്ലേ അറിയുന്നെ..'
ഞാൻ ചോദിച്ചു
' ഇന്നലെ ആണ് ഞാൻ പോകാമെന്നു വച്ചത്. പിന്നെ ഇന്നലെ നിന്റെ ഫ്രണ്ട് വന്നു അങ്ങനെ അത് പറയാൻ വിട്ടു പോയി. അത് കഴിഞ്ഞു വഴക്ക് ഉണ്ടാക്കി പിന്നെയും വിട്ടു പോയി..'
അവൾ പറഞ്ഞു
'എന്നിട്ട് രാവിലെ പറഞ്ഞോ..? ഇത്രയും നേരം ഉണ്ടായിട്ട്...'
'ശെടാ ഞാൻ പറയുമല്ലോ.. അതിന് മുന്നേ നീ ചോദിച്ചതാ. നിന്നോട് പറയാതെ ഞാൻ പോകുമോ..?
അവൾ ചോദിച്ചു
'നീ എന്തേലും ദേഷ്യത്തിന്റെ പുറത്തു പോകുവാണോ..?
ഞാൻ പിന്നെയും സംശയത്തോടെ ചോദിച്ചു
'ഉത്സവം ആയത് കൊണ്ട് പോകുവാ എന്ന് പറഞ്ഞില്ലേ അർജുൻ. ഞാൻ പിണങ്ങി പോകുവൊന്നും അല്ല. നീ എപ്പോളും അങ്ങനെ പേടിച്ചു ഇരിക്കാതെ..'
അവൾ ഡ്രസ്സ് എല്ലാം മടക്കി വച്ചു കൊണ്ട് പറഞ്ഞു
'എന്നാ ഞാൻ കൊണ്ട് വിടാം..'
ഞാൻ പറഞ്ഞു
'അത് വേണ്ട. ഞാൻ തന്നെ പൊക്കോളാം..'
അവൾ പറഞ്ഞു
'ഞാൻ
💬 Comments
View all comments