0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 55155

ഇഷ്ടം ആകുമോ..?
ഞാൻ അവളോട് ചോദിച്ചു

'ആകും. അതിനാണ് നിന്നെ കൊണ്ട് ഞാൻ പോകുന്നെ അങ്ങോട്ട്‌..'
അവൾ പറഞ്ഞു
'പാറു നമ്മൾ അവിടെ ചെല്ലുമ്പോളേക്ക് എല്ലാം അവതരിപ്പിച്ചു കാണും. പിന്നെ ബാക്കി ഞാൻ നോക്കിക്കോളാം. നീ ഞാൻ പറയുന്ന പോലെ എല്ലാം ചെയ്താൽ മതി..'
ഇഷാനി പറഞ്ഞു

അവളുടെ പാർവതി ചേച്ചിക്ക് മാത്രമേ ഞങ്ങളുടെ റിലേഷന്റെ കാര്യം വീട്ടിൽ അറിയുള്ളു. പക്ഷെ ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്നൊന്നും ചേച്ചിക്ക് അറിയില്ല. ചേച്ചി ഫുൾ സപ്പോർട്ട് ആണ്. കല്യാണം ആലോചന മുറുകുന്ന കാര്യവും പാറു ആണ് ഇഷാനിയോട് പറഞ്ഞത്. ഉത്സവം കൂടുകയും ചെയ്യാം ആലോചന പൊളിക്കുകയും ചെയ്യാമെന്ന് ഇഷാനി തീരുമാനിച്ചിരുന്നു..

'എന്റെ ചെക്കന്റെ മുഖം തെളിഞ്ഞല്ലോ...'
എന്നെ കെട്ടിപിടിച്ചു ഇരുന്നു ഇഷാനി പറഞ്ഞു

പോകുന്ന വഴി അവൾ എന്നോട് അവിടെ ഉള്ളവരോട് എങ്ങനെ പെരുമാറണം എങ്ങനെ സംസാരിക്കണം എന്നൊക്കെ പറഞ്ഞു തന്നു. ഞാൻ അവളുടെ ക്ലാസിൽ പഠിക്കുന്നത് ആണെന്ന് പറയരുത് എന്ന് അവൾ പ്രത്യേകം ഓർമിപ്പിച്ചു. അവളുടെ സീനിയർ ആയിരുന്നു ഇപ്പൊ ബിസിനസ് ആണെന്ന് പറയാൻ അവൾ പറഞ്ഞു.. എന്റെ പ്രായവും ഞാൻ പഠിക്കുന്നത് ഒക്കെ വച്ചു പിന്നെയും ചോദ്യം വരാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്. പോകുന്ന വഴിയിൽ ഒരു ജംഗ്ഷൻ എത്തിയപ്പോ ഞങ്ങൾ വെള്ളം കുടിക്കാൻ നിർത്തി. നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരിക്കവേ ഞാൻ അവളോട് ഈ സ്‌ഥലം ഓർമ ഉണ്ടോ എന്ന് ചോദിച്ചു

'ഇല്ല.. ഇതേതാ സ്‌ഥലം..?
അവൾ ചോദിച്ചു

'ഇതാ നമ്മൾ അന്ന് വന്നപ്പോൾ പാർട്ടിക്കാർ നമ്മളെ തടഞ്ഞു വച്ച സ്‌ഥലം. ഇവിടുന്ന് ആണ് നമ്മൾ അവരുടെ കണ്ണ് വെട്ടിച്ചു ഓടിയത്..'
ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു പേടി വന്നു

'അയ്യോ ആ സ്‌ഥലം ആണോ..? നമ്മളെ ആർക്കേലും മനസ്സിലാകുമോ...?
അവൾ പേടിയോടെ ചോദിച്ചു

'എവിടുന്നു..? ഇപ്പൊ കുറെ നാളായില്ലേ.. നമ്മുടെ മുഖം ഒക്കെ അവർ മറന്നു കാണും..'
ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ചെറിയൊരു പേടി അവൾക്ക് ഉണ്ടായിരുന്നു.

'നിനക്ക് വേറെ എവിടെയും വണ്ടി നിർത്താൻ തോന്നിയില്ലേ...?
അവൾ ചോദിച്ചു

💬 Comments

View all comments