0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.8K

ആണ് നിനക്ക്..'

'ആ എനിക്ക് കുറച്ചു നാണം കൂടുതൽ ആണ്..'
അവൾ പറഞ്ഞു

'പക്ഷെ ചില സമയത്തു ഒട്ടുമില്ല.. ഇന്ന് ക്ലാസിൽ വച്ചു എന്തായിരുന്നു പെർഫോമൻസ്..'

'അത് എനിക്ക് തന്നെ അറിയില്ല.. എനിക്ക് അപ്പോൾ എന്തോ ധൈര്യം എവിടുന്നോ വന്നു.. പിന്നെ അങ്ങനെ ഒക്കെ ചെയ്യുമ്പോ ഒരു ത്രില്ല് ഉണ്ടായിരുന്നു..'

'എന്ത് ത്രില്ല്..?
ഞാൻ ചോദിച്ചു

'ഞാൻ അങ്ങനെ വലിയ കള്ളത്തരം ഒന്നും കാണിച്ചിട്ടില്ല. അതൊക്കെ ചെയ്യാൻ പേടിയുമാണ്. പക്ഷെ നമ്മൾ അന്ന് ചെയ്തതും ഇന്ന് ചെയ്തതും ഒക്കെ ഒരു രസം ഉണ്ടായിരുന്നു. വേറെ ആരും അറിയാതെ നമ്മൾ മാത്രം ആയി കാണിക്കുന്ന കള്ളത്തരം.. പേടി ഉണ്ടേലും അത് ചെയ്യുമ്പോൾ എന്തോ ഒരു ത്രില്ല്.. അത് പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല..'
അവൾ വിശദീകരിച്ചു പറഞ്ഞു

'സംഭവം നീ പറഞ്ഞത് സത്യമാണ്. ഇങ്ങനെ പബ്ലിക് പ്ലേസ് ഒക്കെ വേറെ മൂഡാണ്. പക്ഷെ റിസ്ക് ആണ്. ആരേലും കണ്ടാൽ നാണക്കേട് ആണ്..'

'അതേ.. ഇനി നമ്മൾ അങ്ങനെ ഒന്നും ഇല്ല കേട്ടല്ലോ..'
ഇഷാനി വലിയ കാര്യത്തിൽ പറഞ്ഞു. പക്ഷെ അടുത്ത ദിവസം തന്നെ അവൾ ആ വാക്ക് പച്ചക്ക് പൊട്ടിച്ചു.

അന്ന് ഇഷാനിയുടെ വീട്ടിൽ നിന്ന് ഞാൻ പോയപ്പോൾ വെളുപ്പിനെ ആയിരുന്നു. അത്രയും നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നത് അല്ലാതെ വേറെ ടച്ചിങ്‌സ് ഒന്നും ഉണ്ടായില്ല. ആരും കാണാൻ ഇല്ലാത്ത നാല് ചുവരുകൾക്ക് ഇടയിൽ കിട്ടിയിട്ട് ഒന്നും ചെയ്യാത്ത ഞങ്ങൾ ആളുകൾ ഉള്ള സ്‌ഥലത്തു വരുമ്പോൾ മാത്രം തൊടലും പിടിക്കലും നടത്തുന്നു. എനിക്ക് ഞങ്ങളെ ഓർത്തു തന്നെ ആശ്ചര്യം തോന്നി

💬 Comments

View all comments