0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 320.8K

പിറ്റേന്നാണ് കുറച്ചു ദിവസം കൂടി കൃഷ്ണ ക്ലാസിൽ വരുന്നത്. ഇടയിൽ എപ്പോളോ അവൾ എന്റെ ബ്ലോക്ക് മാറ്റിയിരുന്നു. അവളോട് സോറി പറയാമെന്നു ഇഷാനി സമ്മതിച്ചിരുന്നു. കൃഷ്ണ എന്നേ കണ്ടിട്ട് മൈൻഡ് ഒന്നും ചെയ്തില്ല. എനിക്കും അവളോട് അങ്ങോട്ട്‌ കയറി മിണ്ടാൻ ഒരു മടി ഉണ്ടായിരുന്നു.. ഉച്ച കഴിഞ്ഞു ഫ്രീ പീരീഡ് ഞാൻ ക്യാന്റീനിൽ ഇരിക്കുമ്പോ ആണ് ഇഷാനി എന്റെ അടുത്തേക്ക് വരുന്നത്. എന്റെ കൂടെ കുറച്ചു ജൂനിയർ പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇഷാനി വന്നപ്പോ അവര് ബൈ പറഞ്ഞു പോയി. ഇഷാനി മുഖം വീർപ്പിച്ചു എന്റെ അടുത്ത് വന്നിരുന്നു..

'ഞാൻ അവളോട് സോറി പറഞ്ഞിട്ട് അവൾ മൈൻഡ് ആക്കിയില്ല...'

'അത് അവൾ ആക്കിക്കോളും. എന്തായാലും നീ പറഞ്ഞല്ലോ. അത് മതി..'
ഞാൻ പറഞ്ഞു

'ഞാൻ മാല അവളുടെ കയ്യിൽ കൊടുത്തിട്ട് അവൾ വാങ്ങിയില്ല. അവൾ ഇരുന്ന ഡെസ്കിൽ വച്ചപ്പോ അത് എടുക്കാതെ അവൾ എഴുന്നേറ്റു പോയി.. പിന്നെ അവിടെ വച്ചിട്ട് പോയാൽ അത് കാണാതെ പോകുമെന്ന് വച്ച് ഞാൻ അതങ്ങ് എടുത്തു.. ഇന്നാ അവളുടെ മാല..'
ഇഷാനി മാല എനിക്ക് നേരെ നീട്ടി.

'അതെന്താ അവൾ വാങ്ങിക്കാഞ്ഞത്..?
ഞാൻ ആലോചിച്ചു

'ആ എനിക്കറിയില്ല.. അവൾക്ക് തീരെ ഇഷ്ടം ആയിട്ടില്ല നമ്മൾ ഒന്നായത്.. ഞാൻ പറഞ്ഞപ്പോ നിനക്ക് വിശ്വാസം ഇല്ലായിരുന്നല്ലോ..'

'അതൊക്കെ നിനക്ക് തോന്നുന്നതാ.. അങ്ങനെ ഒന്നുമില്ല..'

'ഓ ശരി.. ആ പിള്ളേർ എന്തിനാ എല്ലാവരും എണീറ്റ് പോയെ ഞാൻ വന്നപ്പോൾ..?
ഇഷാനി ചോദിച്ചു

'നമുക്ക് പ്രൈവസിക്ക് വേണ്ടി ആവും..'

'പ്രൈവസി കിട്ടിയിട്ട് നമ്മൾ ഇവിടെ എന്ത് കാണിക്കാൻ

💬 Comments

View all comments