0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 56009

പറഞ്ഞു

'ഞാൻ കരുതി നീ ട്രെയിൻ ആയിരിക്കും വരുന്നതെന്നാ. ഈ വെയിലത്തു ബൈക്ക് കയറി പോരേണ്ട ആവശ്യം ഉണ്ടായിരുന്നോ..?
ഇഷാനിയുടെ പേരമ്മ അവളുടെ രവിയമ്മ മുറിയിലേക്ക് വന്നു ചോദിച്ചു

അർജുൻ കൂടെ വന്നതിൽ ഉള്ള അസ്വാരസ്യം അങ്ങനെ ആണ് അവര് കാണിച്ചത്. സുഹൃത്തുക്കൾ ആയി വീട്ടിൽ വരുന്നത് മോശം ആയത് കൊണ്ടല്ല രവിയമ്മ അങ്ങനെ പറഞ്ഞത്. ഇത്രയും ദൂരം ഒക്കെ ഒരുമിച്ച് വരുമ്പോൾ നാട്ടുകാർ പലതും ചിന്തിക്കില്ലേ..? ഇതൊരു നാട്ടുമ്പുറം അല്ലേ..? ഏറ്റവും പ്രധാനമായി ഇഷാനിയുടെ കല്യാണത്തെ കുറിച്ച് സംസാരിക്കാൻ അവരെല്ലാം തീരുമാനിച്ച നേരത്താണ് അവളുടെ ഇങ്ങനെ ഒരു വരവ്. അത് കൊണ്ട് തന്നെ അർജുനോടുള്ള ഇഷ്ടക്കുറവ് കൊണ്ട് ആയിരുന്നില്ല രവിയമ്മ അങ്ങനെ പറഞ്ഞത്. ഇഷാനിയെ കുറിച്ച് ഓർത്താണ്..

'ഓ ട്രൈയിനിൽ ഒക്കെ ആടി തൂങ്ങി വരാൻ മേലായിരുന്നു.. പിന്നെ ചേട്ടൻ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു..'

'ഇത്രയും ദൂരം അത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കണ്ടേ..'
എന്നേ കരുതി രവിയമ്മ പറഞ്ഞു

'ചേട്ടനതൊന്നും കുഴപ്പമുള്ള കാര്യമല്ല..'
ഇഷാനി ഇവിടെ വച്ചു എന്നെ ചേട്ടൻ എന്നാണ് വിളിക്കാൻ പോകുന്നത് എന്ന് പറഞ്ഞിരുന്നു. ഇവിടെ ഉള്ളവർക്ക് ഒന്നും ഭർത്താവിനെ പേര് എടുത്തു വിളിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. അത് കൊണ്ട് എന്നോടും ഇഷാനി ഒരു ബഹുമാനം വച്ചാണ് സംസാരിച്ചത്..
അവരുടെ തുടർന്നുള്ള സംസാരത്തിൽ നിന്ന് അരും കാര്യം അറിഞ്ഞിട്ടില്ല എന്ന് ഇഷാനിക്ക് മനസിലായി. പാറു എല്ലാം അവതരിപ്പിച്ചേക്കാം എന്ന് പറഞ്ഞതാണ്
'നീ ഒന്നും പറഞ്ഞില്ലേ പാറു...?
ഇഷാനി പാർവതി ചേച്ചിയോട് ചോദിച്ചു

'സോറിയെടി.. ഞാൻ പറയാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു..'
പാറു പറഞ്ഞു. അപ്പോളാണ് പറയാതെ വച്ച ആ കാര്യം എല്ലാവരും അറിയുന്നത്. തിണ്ണയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്ന രവിയച്ഛനെ ശ്രുതി വന്നു അകത്തേക്ക് വിളിച്ചു. പിന്നെ അവര് അകത്തു ചർച്ച ഒക്കെ ആയി. അവരായി ഒരു ആലോചന ശരിയാക്കി വന്നപ്പോൾ ഇഷാനി സ്വന്തം ഇഷ്ടം കാണിച്ചത് അവർക്ക് ചെറിയൊരു ഇഷ്ടക്കുറവ് ഉണ്ടാക്കി..

കുറച്ചു സമയം കൊണ്ട് തന്നെ ഒരു പെണ്ണ് കാണാൻ വന്ന അവസ്‌ഥ ആ വീടിന് ഉണ്ടായി.

💬 Comments

View all comments