Chapter Title : റോക്കി 6 [സാത്യകി] [Climax]
ഞാൻ അവളുടെ വീട്ടുകാർ ആയി പിന്നെയും സംസാരിച്ചു. ഒരു ദിവസം അച്ഛനെ ഇങ്ങോട്ട് വിടണം എന്ന് രവിയച്ഛൻ പറഞ്ഞു. എല്ലാം ഓക്കേ ആയ സ്‌ഥിതിക്ക് അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങാൻ ഞാൻ തുടങ്ങി
'ഇനിയിപ്പോ സന്ധ്യ ആകാറായില്ലേ.. നാളെ ഉത്സവം കൂടെ കഴിഞ്ഞിട്ട് ഒരുമിച്ച് പോകാം നിങ്ങൾക്ക്. ഇവിടെ കൂടാം..'
ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു അത്. രണ്ട് ദിവസം ആണേലും അവളെ ഇവിടെ വിട്ടിട്ട് പോരാൻ എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ അവര് എന്നേ ഇവിടെ താമസിപ്പിക്കാൻ മാത്രം മുതിരുമെന്ന് ഞാൻ കരുതിയില്ല. ഇഷാനി എന്തോ കളി കളിച്ചിട്ടുണ്ട്. അല്ലേൽ ഇങ്ങനെ ഒന്നും ഇവർ പറയില്ല.. അവരുടെ നിർബന്ധത്തിൽ ഞാൻ അവിടെ നിൽക്കാൻ സമ്മതിച്ചു.
'കുളിച്ചിട്ട് വാ.. നമുക്ക് അമ്പലത്തിൽ പോകേണ്ടതാ..'
ഇഷാനി എന്റെ അടുത്തേക്ക് വന്നു പറഞ്ഞു
ഇവിടെ കിടക്കാൻ സ്‌ഥലം ഇല്ലാത്തത് കൊണ്ട് എനിക്ക് വേണ്ടി മുകളിൽ ഉള്ള വീട് ആയിരുന്നു സെറ്റ് ആക്കിയത്. അത് ഇഷാനിയുടെ വീടാണ്. അവൾ വാടകയ്ക്ക് കൊടുത്തിരുന്ന വീട്. ഇപ്പൊ വാടകക്കാർ ഇല്ലാത്തത് കൊണ്ട് അവിടെ എന്നേ നിർത്താം എന്ന് അവര് തീരുമാനിച്ചു.. അടുത്തിടെ ആരോ തൂത്തു തുടച്ചു വാരി ഇട്ടിട്ടുണ്ട് ഇവിടെ. ഞാൻ ആ വീട്ടിൽ കയറുമ്പോ ആലോചിച്ചു. ഇഷാനിയുടെ വൃത്തി അവരുടെ വീട്ടുകാർക്കും ഉണ്ടെന്ന് എനിക്ക് തോന്നി. ആൾ താമസം ഇല്ലാത്ത ഈ വീട്ടിലെ വൃത്തി ഞാൻ താമസിക്കുന്ന എന്റെ വീട്ടിൽ കാണില്ല..
കുളിക്കാൻ പോകുന്നതിന് മുമ്പ് അവൾ എനിക്ക് വേണ്ടി ഡ്രസും ബ്രഷും സോപ്പും എല്ലാം കൊണ്ട് വന്നു. എന്റെ ഡ്രസ്സ് ഒക്കെ അവൾ കൊണ്ട് വന്നിട്ടുണ്ടന്ന് എനിക്ക് അപ്പോളാണ് മനസിലായത്. ഇവൾ എല്ലാം പ്ലാൻ ചെയ്തിട്ടാണ് വന്നിരിക്കുന്നെ..
'എല്ലാവരോടും എന്ത് പറഞ്ഞാ സമ്മതിപ്പിച്ചേ...?
ഞാൻ ചോദിച്ചു
'അതൊക്കെ സീക്രെട് ആണ്. ഞാൻ പറഞ്ഞപ്പോ നിനക്ക് വിശ്വാസം ഇല്ലാരുന്നല്ലോ.. കണ്ടല്ലോ ഇപ്പൊ. ഇഷാനി പറഞ്ഞാൽ ഇവർക്ക് ആർക്കും എതിർ വാക്ക് ഇല്ല..'
അവൾ പറഞ്ഞു.
'ഈ വീട് കൊള്ളാമല്ലോ. ഒന്ന് പെയിന്റ് ഒക്കെ അടിച്ചു സെറ്റ് ആക്കിയെടുത്താൽ കിടു ആണ്..'
ഞാൻ വീടിന്
💬 Comments
View all comments